ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഒഴിവാക്കുന്നതാകും നല്ലത്. ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരളിലെ അർബുദവും ഗുരുതരമായ മറ്റു കരൾ രോഗങ്ങളും വരാൻ സാധ്യത കൂടുതലാണെന്നു പഠനം. ആർത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിൽ യുഎസിലെ ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

 

20 വർഷക്കാലം പഠനത്തിൽ പങ്കെടുത്തവരെ നിരീക്ഷിച്ചതിൽ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾരോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരിൽ 85 ശതമാനം പേർക്കും കരളിലെ അർബുദം വരാൻ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേർക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു. മാസത്തിൽ മൂന്നു തവണയിൽ കുറവ് മധുരപാനീയങ്ങൾ കുടിക്കുന്നവരുമായാണ് ഇവരെ താരതമ്യം ചെയ്തത്. 

 

ദിവസവുമുള്ള സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം, ഫ്രൂട്ട് ഡ്രിങ്ക് (പഴച്ചാറുകൾ ഇതിൽ ഉൾപ്പെടുന്നില്ല) ഉപയോഗം, കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗം എന്നിവ പരിശോധിച്ചു. കരളിലെ അർബുദം, ഗുരുതരമായ കരൾ രോഗങ്ങളായ ഫൈബ്രോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നിവ മൂലമുള്ള മരണവും ഗവേഷകർ പരിശോധിച്ചു. 

 

മധുരപാനീയങ്ങളും ഗുരുതരമായ കരൾ രോഗങ്ങൾ മൂലമുള്ള മരണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലില്‍ (JAMA) പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Content Summary: Consuming sugary drinks daily linked with higher risk of liver diseases

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com