ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യയിലെ ഏറ്റവും സമ്പന്നവും സ്വാധീനശേഷിയുള്ളതുമായ കുടുംബമാണ്‌ അംബാനി കുടുംബം. ബിസിനസ്സ്‌ നടത്തി കാശുണ്ടാക്കാന്‍ മാത്രമല്ല ആ പണം കൊണ്ട്‌ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാനും ഈ കുടുംബത്തിലുള്ളവര്‍ക്ക്‌ അറിയാം. ജീവിതശൈലിയില്‍ ഇവര്‍ പിന്തുടരുന്ന ചില നല്ല ശീലങ്ങളാണ്‌ ഇവരെ ആരോഗ്യമുള്ളവരും ഊര്‍ജ്ജസ്വലരുമാക്കി നിലനിര്‍ത്തുന്നത്‌. 

അംബാനി കുടുംബത്തില്‍ നിന്ന്‌ നമുക്കും ചില ജീവിതശൈലി പാഠങ്ങള്‍ പഠിക്കാനുണ്ട്‌. അവ ഏതെല്ലാമാണെന്ന്‌ പരിശോധിക്കാം. 
1. ഭക്ഷണക്രമത്തിന്‌ മുന്‍ഗണന
സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നവരാണ്‌ അംബാനി കുടുംബം. വൈറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും ആരോഗ്യകരുമായ കൊഴുപ്പുമെല്ലാം അടങ്ങിയതാണ്‌ ഇവരുടെ പ്രതിദിന ഭക്ഷണക്രമം. ഫാസ്റ്റ്‌ ഫുഡ്‌ ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്‌ത ഭക്ഷണത്തിന്‌ ഇവര്‍ പ്രാധാന്യം നല്‍കുന്നു. ഫ്രഷ്‌ പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവയാലും സമ്പന്നമാണ്‌ അംബാനി കുടുംബത്തിന്റെ ഭക്ഷണക്രമം. ആരോഗ്യകരവും പോഷണസമ്പുഷ്ടവുമായ ഗുജറാത്തി സ്റ്റൈലിലുള്ള ഭക്ഷണമാണ്‌ മുകേഷ്‌ അംബാനി പിന്തുടരുന്നത്‌. 

2. വ്യായാമം മുഖ്യം
നിത്യവുമുള്ള വ്യായാമത്തിനും ഈ കുടുംബത്തിലുള്ളവര്‍ പ്രാധാന്യം നല്‍കുന്നു. യോഗ, നീന്തല്‍, നൃത്തം എന്നിവയെല്ലാം അടങ്ങിയതാണ്‌ നിത അംബാനിയുടെ ഒരു ദിവസം. തിരക്കുള്ള ജോലികള്‍ക്കിടയിലും മുകേഷ്‌ അംബാനിയും വര്‍ക്ക്‌ ഔട്ട്‌ ഒഴിവാക്കാറില്ല. 18 മാസം കൊണ്ട്‌ 108 കിലോ കുറച്ച ആനന്ദ്‌ അംബാനിയുടെ ഫിറ്റ്‌നസ്‌ യാത്രയും നിരവധി പേര്‍ക്ക്‌ പ്രചോദനമേകിയിരുന്നു. 

3. ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം
ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത്‌ ആരോഗ്യകരമായ ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ വിട്ടുവീഴ്‌ച ചെയ്യാറില്ല. ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌, ഇളനീര്‍, ഹെര്‍ബല്‍ ചായകള്‍, ഫ്രഷ്‌ ജ്യൂസ്‌ എന്നിവയെല്ലാം ഇവരുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്‌. 

1264471889
Representative image. Photo Credit: Hirug/istockphoto.com

4. സമ്മര്‍ദ്ദരഹിതമായ ജീവിതം
ധ്യാനം, യോഗ അടക്കമുള്ള നല്ല ശീലങ്ങള്‍ ബിസിനസ്സ്‌ ടെന്‍ഷനുകള്‍ക്കിടയിലും അംബാനി കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ധം ലഘൂകരിക്കുന്നു. 

5. ആവശ്യത്തിന്‌ ഉറക്കം
പണം അധികമാകുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്ന സംഗതിയാണ്‌ ഉറക്കം. പക്ഷേ, അംബാനി കുടുംബത്തിന്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ല. നേരെ മറിച്ച്‌ ശരിയായ ഉറക്കക്രമത്തിനും വിശ്രമത്തിനും കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ പ്രധാന്യം നല്‍കുന്നു. 

6. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമയം
സാമൂഹികമായ ബന്ധങ്ങള്‍ ആരോഗ്യകരമായ ജീവിതത്തിന്‌ അത്യാവശ്യമാണ്‌. അംബാനി കുടുംബത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള ആഘോഷങ്ങളുടെ രൂപത്തില്‍ ഈ സാമൂഹിക ബന്ധങ്ങള്‍ അവര്‍ നിലനിര്‍ത്തി പോകുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ പല താര കുടുംബങ്ങളുമായും ഉറ്റ സൗഹൃദമാണ്‌ അംബാനി കുടുംബത്തിനുള്ളത്‌. 

7. നിരന്തരമായ പഠനം
വ്യക്തിഗതമായ വളര്‍ച്ചയ്‌ക്ക്‌ ജീവിതത്തില്‍ ഉടനീളം പഠിച്ചു കൊണ്ടിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. വായനയിലൂടെയും സെമിനാറുകളിലൂടെയും ഏറ്റവും പുതിയ ട്രെന്‍ഡുകളുടെയും കണ്ടു പിടുത്തങ്ങളുടെയും അറിവ്‌ സമാഹരിക്കുന്നതിലൂടെയും അപ്‌ഡേറ്റഡായി ഇരിക്കാന്‍ അംബാനി കുടുംബത്തിലെ ഓരോ അംഗവും ശ്രമിക്കാറുണ്ട്‌. നിരന്തരമായ പഠനത്തിന്റെ ആവശ്യകതയെ പറ്റി മുകേഷ്‌ അംബാനി തന്റെ ജീവനക്കാരോട്‌ ഇടയ്‌ക്കിടെ സംസാരിക്കാറുണ്ട്‌. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമായി അംബാനികള്‍ തുടരുന്നതിന്റെ രഹസ്യവും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്വയം നവീകരണമാണെന്ന്‌ കാണാം. 

English Summary:

7 lifestyle lessons from Ambani Family

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com