ഹൃദ്രോഗവും ഹൃദയ ശസ്ത്രക്രിയകളും; ജീവിത ദൈര്‍ഘ്യം കൂട്ടാൻ സാധിക്കുമോ?
![heart-doctor-andreswd-istockphoto Representative image. Photo Credit:andreswd/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/health/well-being/images/2024/9/27/heart-doctor-andreswd-istockphoto.jpg?w=1120&h=583)
Mail This Article
ഹൃദയ ശസ്ത്രക്രിയകളിൽ കൊറോനറി ആർട്ടറി ബൈപാസ് സർജറിയാണ് കൂടുതലായി ചെയ്യുന്നത്. അതിൽ തന്നെ പല തരത്തിലുള്ള മോഡിഫിക്കേഷനുകളുണ്ട്. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് വരുന്ന ബ്ലോക്കുകൾ മാറ്റുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമുകളാണ് ബൈപാസ് സർജറി. ചെറിയ ബ്ലോക്കുകളാണെങ്കിൽ മരുന്നു കൊണ്ട് മാറാവുന്നതേയുള്ളൂ. മരുന്നും ജീവിതശൈലിയില്‍ വരുന്ന വ്യത്യാസങ്ങളും കൊണ്ട് അതിനെ പിടിച്ചു നിർത്താവുന്നതാണ്. അതല്ല വലിയ ബ്ലോക്കുകളാണെങ്കിൽ ആൻജിയോപ്ലാസ്റ്റി വഴി മാറ്റേണ്ടിവരും. അതിനേക്കാളും കൂടിയ ഗുരുതരമായ ബ്ലോക്കുകൾ ഉണ്ടെന്നുണ്ടെങ്കിൽ ബൈപാസ് സർജറിയാണ് സാധാരണയായി ചെയ്യുന്നത്.
ബൈപാസ് സര്‍ജറിയിൽ നൂതനമായിട്ടുള്ളത് ടോട്ടൽ ആർട്ടേറിയൽ റീവാസ്കുലറൈസേഷൻ ആണ്. ബൈപാസ് സർജറിക്കുവേണ്ടി കാലില്‍ നിന്നുള്ള വെയിനും അതുപോലെ കയ്യിൽ നിന്നുള്ള റേഡിയൽ ആർട്ടറിയുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഹാർട്ട് സർജറി റിപയർ ചെയ്യുന്നതിന് ഹൃദയത്തിന്റെ ചുറ്റുപാടും തന്നെ അതിനെ നന്നാക്കുന്ന രീതിയിലുള്ള രക്തക്കുഴലുകളുണ്ട്. ലെഫ്റ്റ് ഇന്റേണൽ മാമറി ആർട്ടറിയും റൈറ്റ് ഇന്റേണല്‍ മാമറി ആർട്ടറിയുമാണ് അവ. ആ രണ്ട് ആർട്ടറീസും ഉപയോഗിച്ചു കൊണ്ട് എല്ലാ ബ്ലോക്കുകളും മാറ്റത്തക്ക രീതിയിൽ ഉള്ള സർജറിയാണ് ടോട്ടൽ ആർട്ടേറിയൽ റീവാസ്കുലൈസേഷൻ സർജറി. ആളുകളുടെ ജീവിത ദൈർഘ്യം കൂട്ടുന്നതിനും, ഓപറേഷൻ കഴിഞ്ഞ് സ്വാഭാവികമായ രീതിയിലുള്ള ജീവിതം നയിക്കുന്നതിനും ആളുകളെ ഒരുക്കിയെടുക്കുന്ന പദ്ധതിയാണ്.
മറ്റൊന്ന് വാൽവ് സർജറിയാണ്. സാധാരണ മാറ്റി വയ്ക്കുന്ന വാൽവ് എന്നു പറയുന്നത് മൈട്രൽ വാൽവ് അല്ലെങ്കിൽ അയോർട്ടിക് വാൽവ്, ഇത് ചെറിയ രീതിയിലുള്ള വാൽവിന്റെ പല ചുരുക്കങ്ങളാണ് ഉണ്ടാകുന്നത്. തുടക്കത്തിൽ ഇതിന് മരുന്നു കൊണ്ടുള്ള ചികിത്സകളാണ് നടത്തുന്നത്. ഒരു നിലയിൽ എത്തുമ്പോൾ ഇതിന് ഓപറേഷന്‍ ചെയ്യേണ്ട അല്ലെങ്കിൽ വാൽവ് റിപ്പയർ അല്ലെങ്കിൽവാൽവ് മാറ്റിവയ്ക്കത്തക്ക നിലയിൽ എത്തുകയും ആ സമയത്തേക്ക് നിർദ്ദേശിച്ച നടപടിക്രമം ചെയ്യുകയും ചെയ്യും. അതിൽ നൂതനമായ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പണ്ടൊക്കെ ഓപ്പറേഷൻ ചെയ്യാനായി നെഞ്ച് കീറി മുറിച്ചിരുന്നെങ്കിൽ കീഹോൾ സർജറിയി ചെയ്യാനുമുള്ള നിലയിലേക്ക് എത്തിയിട്ടുണ്ട്.
റോബോട്ടിക്സ് സർജറി പോലുള്ള നൂതനമായ ശസ്ത്രക്രിയകൾ വന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന രീതിയിലുള്ള ചികിത്സാ പദ്ധതികളാണ്. ഇവയൊക്കെയും കിംസ് ഹെൽത്ത് ആശുപത്രിയിൽ െചയ്യാനുള്ള അവസരങ്ങളുണ്ട്.
![Work Smarter, Not Harder: Achieve Peak Productivity & Avoid Burnout Representative Image. Photo Credit : Deepak Sethi / iStockPhoto.com](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2024/9/22/work-stress-indian-woman-deepak-sethi-istock-photo-com.jpg)
എന്തൊക്കെ പറഞ്ഞാലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നതാണ്. രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടാല്‍ നമുക്ക് ഒരു തൊണ്ണൂറ് ശതമാനം അസുഖങ്ങളെയും അകറ്റി നിർത്താം. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് നല്ലൊരു ജീവിതരീതി ഉൾക്കൊള്ളുക എന്നതാണ്. മിതമായ ആഹാരം, കൃത്യമായിട്ടുള്ള എക്സർസൈസ് ഒക്കെ ചെയ്തു കൊണ്ട് നമുക്ക് മുൻപോട്ടു പോയിക്കഴിഞ്ഞാൽ ഇതുപോലെയുള്ള രോഗങ്ങളെ തടയാം.
(ലേഖകൻ തിരുവനന്തപുരം കിംസ് ഹെൽത്തിലെ സീനിയർ കാർഡിയാക് സർജനാണ്. അഭിപ്രായം വ്യക്തിപരം)