ബാത്റൂം ട്രെൻഡിയാക്കിയാലോ? ഉൽപന്നങ്ങൾക്ക് ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുകൾ

Mail This Article
ഉപയോഗത്തിനപ്പുറം വീടിന്റെ ഡിസൈനിങ്ങിനും തീമിനും ഇണങ്ങുംവിധം ബാത്റൂമുകൾ അണിയിച്ചൊരുക്കുന്നതാണ് ഇന്നത്തെ രീതി. വീട്ടിലെ മറ്റ് ഇടങ്ങളിലേക്ക് എന്നതുപോലെ ബാത്റൂമുകൾക്കുമായി പ്രത്യേക ആക്സസറികളും തിരഞ്ഞെടുക്കാറുണ്ട്. അത്തരത്തിൽ ഓരോ ബാത്റൂമിനെയും ലക്ഷ്വറി ഇടമാക്കി മാറ്റാൻ സഹായിക്കുന്ന വിധത്തിൽ വിപുലമായ ഉൽപന്നങ്ങളുടെ ശേഖരമാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമൊത്ത് ഏറ്റവും അനുയോജ്യമായ ആക്സസറികൾ തന്നെ ബാത്റൂമിനായി തിരഞ്ഞെടുക്കാം.
ചെറിയ മാറ്റങ്ങൾ പോലും വലിയ രീതിയിൽ പ്രതിഫലിപ്പിക്കാവുന്ന ഇടമാണ് ബാത്റൂമുകൾ. വെള്ളം വലിച്ചെടുക്കുന്ന ബാത്റൂം മാറ്റുകൾ മുതൽ ഡിസൈനർ വാഷ് ബേസിനുകൾ വരെയുള്ളവ ആമസോൺ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നു. ലക്ഷ്വറി ഹോട്ടലുകളിലേതു പോലെയുള്ള ടവ്വൽ സെറ്റുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ടവ്വൽ ഹാംഗറുകൾ, ടവ്വൽ റോഡുകൾ തുടങ്ങിയവ ഉപയോഗത്തിനും ബാത്റൂമിലെ ഡിസൈനിങ്ങിനും അനുയോജ്യമായി തിരഞ്ഞെടുക്കാം.
കോർണറുകളിലും ഭിത്തിയിലും ഘടിപ്പിക്കാവുന്ന തരത്തിലുള്ള മൾട്ടി പർപ്പസ് ബാത്റൂം ഓർഗനൈസറുകളുടെ നീണ്ടനിരതന്നെ ആമസോൺ സ്റ്റോറിലുണ്ട്. ആകർഷകമായ ടൂത്ത് ബ്രഷ് ഹോൾഡറുകൾ, മിറർ ക്യാബിനറ്റുകൾ, ഷേവിങ് കിറ്റ് - കോസ്മെറ്റിക് സ്റ്റോറേജ് ബോക്സുകൾ തുടങ്ങിയവ വ്യത്യസ്ത മെറ്റീരിയലുകളിൽ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തുന്നു.

ഉപയോഗവും സ്റ്റൈലും ഒരേ പോലെ ഉറപ്പു നൽകുന്ന ബാത്റൂം ഫിക്സ്ചറുകളും ആമസോണിൽ നിന്നു ലഭിക്കും. കോലർ, ഡെൽറ്റ തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അണ്ടർ സിങ്ക് ഓർഗനൈസറുകളും ഡ്രോയറുകളും ഓവർ ദ ടോയ്‌ലറ്റ് സ്റ്റോറേജ് യൂണിറ്റുകളും ആവശ്യത്തിനും സ്ഥലവിസ്തൃതിക്കും അനുസൃതമായി തിരഞ്ഞെടുക്കാം. ഹിൻഡ്വെയർ, ഫോർച്യൂൺ, മാർക്ക് വെയർ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി വാങ്ങാനാവും.
നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്മാർട്ട് ഉപകരണങ്ങളും ബാത്റൂം ആക്സസറീസിൽ ഉൾപ്പെടുത്തി ആമസോൺ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ആന്റി ഫോഗ് ടെക്നോളജി അടങ്ങിയ എൽഇഡി മിറർ, ഷവർ സ്ടീമറുകൾ, സ്മാർട്ട് സ്റ്റോറേജുകൾ, ഓട്ടോമാറ്റിക് എയർ ഫ്രഷ്നറുകൾ, ടെമ്പറേച്ചർ ഡിസ്പ്ലേയുള്ള എൽ ഇ ഡി ഷവർ ഹെഡുകൾ, മോഷൻ സെൻസർ ഫോസെറ്റുകൾ, സ്മാർട്ട് ടോയ്ലറ്റ് സീറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ബാത്റൂമുകൾക്ക് മോടി കൂട്ടാൻ വേണ്ട പ്ലാന്റ് പോട്ടുകളും ലൈവ് പ്ലാന്റുകളും അടക്കം ആമസോൺ ഉപഭോക്താക്കൾക്കായി എത്തിക്കുന്നുണ്ട്. ബാത്റൂം വൃത്തിയാക്കൽ ആയാസരഹിതമാക്കാൻ ബ്രഷ് വിത്ത് വൈപ്പർ, സ്ക്രബറുകൾ, സ്ടെയിൻ റിമൂവിങ് ലിക്വിഡുകൾ, ഗ്യാപ് ക്ലീനിങ് ബ്രഷ് തുടങ്ങി ക്ലീനിങ് ഉൽപന്നങ്ങളുടെ നീണ്ടനിര ആമസോൺ സ്റ്റോറിൽ കാണാം. ഉൽപന്നങ്ങൾ കോമ്പോ സെറ്റുകളായും ലഭിക്കും.
ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ലിമിറ്റഡ് ടൈം ഡീലുകൾ ലൈവാണ്. ഇതിനുപുറമെ അഞ്ച് ശതമാനം മുതൽ 80 ശതമാനത്തിനു മുകളിൽ വരെ ഓഫറുകളും പല ഉൽപന്നങ്ങൾക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇഎംഐ ഓപ്ഷനിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും പ്രൈം ഉപഭോക്താക്കൾക്ക് വൺ ഡേ ഡെലിവറി അടക്കമുള്ള ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു.