ADVERTISEMENT

വാസ്തു ശാസ്ത്രമാണ്. പക്ഷേ അതിനേക്കാൾ ഉപരി വാസ്തുവിലെ വിശ്വാസങ്ങൾക്കാണ് ജനങ്ങൾക്കിടയിൽ പ്രചാരം. അത്തരം ഒരു വിശ്വാസമാണ് വീടിനുള്ളിൽ ചില വസ്തുക്കൾ ശരിയായ രീതിയിൽ വച്ചലങ്കരിച്ചാൽ പോസിറ്റീവ് എനർജി വർധിപ്പിച്ച് അതുവഴി ജീവിതത്തിൽ ശുഭകരമായ നേട്ടങ്ങൾ സ്വന്തമാക്കാം എന്നുള്ളത്.

വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ മിക്കപ്പോഴും അതിൽ  ചെറുതും വലുതുമായ ആന പ്രതിമകളും ഇടം പിടിക്കാറുണ്ട്. ശക്തിയുടെ പ്രതീകമായി കാണുന്ന ആനയ്ക്ക് വാസ്തുശാസ്ത്രത്തിലും ഫെങ്ങ്‌ഷൂയിയിലുമെല്ലാം വലിയ പ്രാധാന്യമാണ് ഉള്ളത്. ആനകളുടെ പ്രതിമകളോ പെയിന്റിംഗുകളോ കൃത്യമായ സ്ഥാനത്ത് വീടിനുള്ളിൽ സ്ഥാപിച്ചാൽ ഗുണഫലം ഇരട്ടിക്കും എന്ന് കണക്കാക്കപ്പെടുന്നു. 

പ്രതിമകൾ സ്ഥാപിക്കേണ്ടത് എവിടെ 

elephant-statue-vasthu

പൊതുവെ വടക്ക്, കിഴക്ക് എന്നീ കോണുകളാണ് ആനകളുടെ പ്രതിമകൾ സ്ഥാപിക്കാൻ ഉചിതമായി കണക്കാക്കപ്പെടുന്നത്. ആനകൾ സംരക്ഷണത്തിന്റെ കൂടി പ്രതീകമായതിനാൽ രണ്ട് ആനകളുടെ രൂപങ്ങൾ പ്രധാനവാതിലിൽ സ്ഥാപിക്കുന്നത് കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഭാഗ്യം കൊണ്ടുവരാനും ഉചിതമാണെന്ന് വിശ്വാസം. ഫെങ്ങ്‌ഷൂയി പ്രകാരം നെഗറ്റീവ് എനർജിയെ  അകറ്റിനിർത്താൻ  ആനകൾ പുറത്തേക്ക് നോക്കുന്ന രീതിയിലാണ് സ്ഥാപിക്കേണ്ടത്. 

വാസ്തുശാസ്ത്രപ്രകാരം ആനകളുടെ ചിത്രങ്ങൾ കിടപ്പുമുറികളിൽ തൂക്കുന്നത് ദാമ്പത്യബന്ധം സുദൃഢമാക്കാൻ സഹായിക്കും എന്ന് കരുതിപ്പോരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധനേടാനും പുരോഗതി കൈവരിക്കാവാനും അമ്മ ആനയും കുട്ടിയാനയും ഒന്നിച്ചുള്ള തരം പ്രതിമകളോ പെയിന്റിങ്ങുകളോ ആണ് സ്റ്റഡി റൂമുകളിൽ വയ്ക്കേണ്ടത്. 

പിച്ചളയിലോ വെള്ളിയിലോ നിർമ്മിച്ച പ്രതിമകളാണ് കൂടുതൽ ഗുണഫലം നൽകുന്നത്. ഏഴ് ആനകൾ ഒരേ നിരയിൽ നിൽക്കുന്ന തരം പ്രതിമകൾ ഉത്തമമായി കണക്കാക്കപ്പെടുന്നു. സന്തോഷം, വിജ്ഞാനം, കാര്യപ്രാപ്തി ,അന്തസ്സ്, ശക്തി , ദീർഘായുസ്സ്, ബുദ്ധിശക്തി എന്നിവയുടെ പ്രതീകമായാണ്  ഇവ കണക്കാക്കപ്പെടുന്നത്. തുമ്പിക്കൈ ഉയർത്തിയ നിലയിലുള്ള  പ്രതിമകൾ ഭാഗ്യത്തെ കൂടുതലായി വീട്ടിലേക്ക് ആകർഷിക്കുമെന്നും വിശ്വാസമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്- ഹൗസിങ്.കോം 

English Summary- Vasthu Fengshui Tips; Elephant Statues inside House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com