ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭാഷാകേസരി പുരസ്കാരവും ഒപ്പം സാഹിത്യരംഗത്തെ വ്യത്യസ്ത മേഖലകൾക്കായി മറ്റ് ഇരുപത്തിയഞ്ചു പുരസ്കാരങ്ങളുമുൾപ്പെടെ  ഏഴരലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്തുകൊണ്ട് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരത്തിനു വീണ്ടും അരങ്ങൊരുങ്ങുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് 2020ൽ തുടക്കം കുറിച്ച ഇൻഡിവുഡ് ഭാഷാ സാഹിത്യപുരസ്കാര മേള വഴി നിരവധി സാഹിത്യ പ്രതിഭകൾക്കു പ്രോത്സാഹനം നൽകാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലും ഇതുപോലെയുള്ള പുരസ്‌കാരങ്ങൾ മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തിനു വീണ്ടും പ്രചോദനമേകുമെന്നുമുള്ള വിശ്വാസത്തിലുമാണ് വീണ്ടും ഈ സാഹിത്യോത്സവത്തിന് അരങ്ങൊരുങ്ങുന്നത്. ഈ പുരസ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മലയാളഭാഷയ്ക്കുള്ള സമഗ്രസംഭാവനയ്ക്കുള്ള 'ഭാഷാ കേസരി' പുരസ്കാരത്തിന് അർഹരാകുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള പുരസ്കാരത്തുക അഞ്ചുലക്ഷത്തിയൊന്ന് രൂപയാണ്. ഇത് മലയാള സാഹിത്യ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരത്തുക കൂടിയാണ് ഇത്. 

മലയാള ഭാഷയുടെ ഈ ഏറ്റവും വലിയ പുരസ്കാരമേളയിൽ നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ട പുതുതലമുറയുടെ ഒരു വലിയ പ്രാതിനിധ്യം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇത്തവണത്തെ പുരസ്കാരത്തിന്റെ പ്രത്യേകത. അതിനാൽ സ്കൂൾ കോളേജ് തലത്തിൽ നിന്നു തന്നെ മികച്ച ഭാഷാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്കും ഇത്തവണ പുരസ്കാരങ്ങൾ ഉണ്ടാവും. പുതിയ തലമുറയ്ക്കു പ്രാധാന്യം നൽകുന്നതിനാൽ ഭാഷാകേസരി പുരസ്കാരം ഒഴിച്ചുള്ള സമ്മാനങ്ങളെല്ലാം തന്നെ ഇത്തവണ മുപ്പത്തിയഞ്ചു വയസ്സിന് താഴെയുള്ള പ്രതിഭകൾക്ക് നൽകാനാണ് സംഘാടക സമിതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 

മലയാള ഭാഷയ്ക്കുള്ള സമഗ്രസംഭാവനയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഭാഷാ കേസരി പുരസ്കാരത്തിനൊപ്പം നൽകുന്ന മറ്റു പുരസ്കാരങ്ങൾ ഇവയാണ്. 

∙ മികച്ച നോവലിസ്റ്റ്, മികച്ച തിരക്കഥാകൃത്ത്,

∙ മികച്ച കഥാകൃത്ത്, മികച്ച കവി, മികച്ച ഗാന രചയിതാവ്, മികച്ച ജീവചരിത്രകാരൻ,

∙ മികച്ച യാത്രാവിവരകൻ, മികച്ച നിരൂപകൻ

∙ മികച്ച ഭാഷാ ഗവേഷകൻ, മികച്ച പരിഭാഷകൻ, മികച്ച ബാലസാഹിത്യകാരൻ, മികച്ച ലേഖകൻ,

∙ മികച്ച വൈജ്ഞാനിക സാഹിത്യകാരൻ, മികച്ച ഹാസ്യകഥാകാരൻ,

∙ മികച്ച പാഠ്യ പുസ്‌തക രചയിതാവ്, സ്കൂൾ / കോളേജ് വിദ്യാർത്ഥികളിലെ മികച്ച ഗ്രന്ഥകാരൻ, മികച്ച ഹ്രസ്വ സാഹിത്യ രചയിതാവ്, മികച്ച കുറ്റാന്വേഷണ രചയിതാവ്, മികച്ച അക്കാദമിക്കൽ/ പ്രൊഫഷണൽ ബയോഗ്രഫി രചയിതാവ്,   മികച്ച ഗ്രന്ഥശാല,മികച്ച പ്രസാധകൻ,

∙ മികച്ച സ്കൂൾ /കോളേജ് തല ഗ്രന്ഥശാല, മികച്ച സ്കൂൾ /കോളേജ്- ടാലന്റ്/ ലിറ്റററി ക്ലബ്, മികച്ച സ്കൂൾ /കോളേജ് മാഗസിൻ,

∙ മികച്ച സ്ഥാപന/കമ്പനി തല മാഗസിൻ 

2025  ജൂലൈ 31 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. കൊല്ലം പുനലൂരുള്ള ഐക്കരക്കോണം ലൈബ്രറിയിലേക്ക് ആണ് അപേക്ഷകൾ അയക്കേണ്ടത്. 

രചനകൾ അയക്കേണ്ട വിലാസം  ( BY POST ) 

ഐക്കരക്കോണം പബ്ലിക് ലൈബ്രറി &  റീഡിങ് റൂ  , കക്കോട് പി.ഓ പുനലൂർ , കൊല്ലം 6691331

ഫോൺ : 9539000535, 8921344035

മലയാളസാഹിത്യത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്നതും യുവതലമുറയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതുമായ ഒരു പുരസ്കാരമേളയാണ് ഇത്തവണ ഇൻഡി വുഡ് സംഘടിപ്പിക്കുന്നതെന്ന്, പ്രോജക്ട് ഇൻഡിവുഡ് സ്ഥാപക ചെയർമാൻ കൂടിയായ ഏരീസ് ഗ്രൂപ്പ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻറോയ് പറഞ്ഞു. മലയാള ഭാഷയ്ക്കായി മറ്റാരും നടത്താത്ത ഒരു പുരസ്കാരമേളയാണ് ഇൻഡിവുഡ് സംഘടിപ്പിച്ചു വരുന്നതെന്ന് പ്രശസ്ത സാഹിത്യകാരനും കവിയുമായ കെ. ജയകുമാർ പറഞ്ഞു. പ്രസ് കോൺഫറൻസിൽ പ്രദർശിപ്പിച്ച  പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു ഇരുവരും.

കേരള സാഹിത്യ അക്കാദമി ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി.ആർ. സുധീഷ്, ഒ.വി. വിജയൻ പുരസ്കാര ജേതാവ് മധു അലനല്ലൂർ, അധ്യാപക അവാർഡ് ജേതാവ്  അച്യുതൻ പനച്ചിക്കുത്ത്, ഏരീസ് ഗ്രൂപ്പ് പ്രോജക്ട് മാനേജർ അരുൺ കരവാളൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സമഗ്രസംഭാവനയ്ക്കുള്ള അഞ്ചു ലക്ഷത്തിയൊന്ന് രൂപയുടെ  ഭാഷാകേസരി പുരസ്കാരത്തിനു കഴിഞ്ഞതവണ അർഹനായ വ്യക്തി കൂടിയാണ് ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കൂടി കരസ്ഥമാക്കിയ കെ. ജയകുമാർ. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്.

English Summary:

Celebrate Malayalam Literature: Apply for the Prestigious Bhasha Kesari Award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com