പ്രണയാരവത്തിന്റെ പുല്ലാങ്കുഴൽ – സതീഷ് കളത്തിൽ എഴുതിയ കവിത
Mail This Article
×
പ്രിയേ, പ്രണയമേ...
നിന്നണിവയറിൻ ചുഴിയിൽ
ജന്മംകൊള്ളാനൊരു പ്രണയം തരൂ;
നിന്നിലൊരു ചെന്താമരയായ്
വിടർന്നു നിൽക്കാനൊരു ജന്മം തരൂ.
നിന്റെ തളിർമെയ്യിനു കുളിരാറ്റാൻ
ചെറുസൂര്യനായുദിക്കാം ഞാൻ;
നിന്നിടനെഞ്ചിൽ ചന്ദനം തൊടാനൊരു
പൂർണ്ണചന്ദ്രനായണയാം ഞാൻ.
പ്രണയത്തിന്റെ നിണമിറ്റും നിന്റെ
ചൊടികളാലൊരു രണകാവ്യമെഴുതൂ;
എന്നിലൊരു പ്രണയശിൽപമാകൂ, നീ-
യൊരു രാസലീലയായ് പടരൂ; നിന്നി-
ലൊരു വൃന്ദാപുരി തീർക്കാം ഞാ-
നൊരു മുരളീരവമായൊഴുകീടാം.
English Summary:
Malayalam Poem ' Pranayaravathinte Pullankuzhal ' Written by Sathish Kalathil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.