ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരളക്കരയെ മുൾമുനയിൽ നിര്‍ത്തിയ നിപ്പ ബാധ പശ്ചാത്തലമാക്കി ആഷിക്ക് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. അതിമാരകമായ ആ മരണ വൈറസിന് എതിരെ കുറെ മനുഷ്യർ നടത്തിയ പോരാട്ടത്തിന്റെ കഥ. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഓരോ കഥാപാത്രവും യഥാർഥ ജീവിതത്തിൽനിന്നുള്ളവരാണ്. മാലാഖയായി വന്ന് സ്വന്തം ജീവൻ ബലികൊടുത്ത നഴ്സ് ലിനിയായി റിമയും ഊണും ഉറക്കവും ഉപേക്ഷിച്ച് പടപൊരുതിയ ടീമിനെ നയിച്ച മന്ത്രി കെ.കെ. ശൈലജയെ രേവതിയും അവതരിപ്പിച്ചപ്പോൾ അവരും ജീവിക്കുകയായിരുന്നു.

ഇപ്പോഴിതാ വൈറസ് സിനിമയിലെ യഥാർഥ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് സാബിഖ് ബിൻ കബീർ; തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ.

കുറിപ്പ് വായിക്കാം:‘വൈറസ് കണ്ടത് മുതൽ വല്ലാത്തൊരു ആഗ്രഹം. തിരശീലക്കു പുറത്ത് യഥാർത്ഥ ഹീറോയായി ജീവിക്കുന്ന അതിലെ കഥാപാത്രങ്ങളെ ഒന്ന് കാണണം എന്ന്...
നിപ്പയുടെ തുടക്കം മുതലുള്ള വിഡിയോസും നിപയെ കുറിച്ചുള്ള സ്പെഷൽ സ്റ്റോറിയും അവസാനം ആഷിഖ് അബുവിന്റെ വൈറസിനെ കുറിച്ചുള്ള എല്ലാ ഇന്റർവ്യൂകളും ഒറ്റ ഇരിപ്പിന് കണ്ടു ....

ഇവരാണ് ആ ഹീറോകൾ...കുറച്ചധികം പരതിയപ്പോൾ ഒരു കാര്യം മനസ്സിലായി ...കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ല ..രൂപവും മാനറിസങ്ങളും എല്ലാം പക്കാ

NB:ഒന്നുരണ്ടു പേര് തെറ്റിപോയെങ്കിൽ തിരുത്താം...’–സാബിഖ് പറഞ്ഞു.

കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ച താരങ്ങളും

വൈറസ് സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച ബാബുരാജ് എന്ന കഥാപാത്രത്തിന് പ്രചോദനമായത് കോഴിക്കോട് നഗരസഭയിലെ ഹെൽത്ത് ഓഫിസർ ഗോപകുമാർ രാമചന്ദ്രനാണ്.

ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഡോ. ആബിദിന് പ്രചോദനമായത് ഡോ. അർഷാദ് ഫസൽ, ഡോ. രഞ്ജിത് ടി.പി. എന്നീ യുവ ഡോക്ടർമാരാണ്.

യു.വി. ജോസ് ഐഎഎസ് ആണ് ടൊവീനോ തോമസ് അവതരിപ്പിച്ച കോഴിക്കോട് കലക്ടർ പോൾ വി. അബ്രഹാമിന് പ്രചോദനം.

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ സി.കെ. പ്രമീള എന്ന പേരിൽ രേവതി അവതരിപ്പിച്ചു.

ലിനിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയ നഴ്സ് അഖില എന്ന കഥാപാത്രത്തെയാണ് റിമ കല്ലിങ്കൽ അവതരിപ്പിച്ചത്.

ലിനിയുടെ ഭർത്താവ് സജീഷിനെ ഷറഫുദ്ദീൻ അവതരിപ്പിച്ചു.

ഡോ. അനൂപ് കുമാർ എ.എസിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് റഹ്മാൻ അവതരിപ്പിച്ച ഡോ. സലിം എന്ന കഥാപാത്രം ഉണ്ടായത്.

കമ്യൂണിറ്റി വിഭാഗം എംഡി വിദ്യാർഥിയായ ഡോ. സീതു പൊന്നു തമ്പിയാണ് പാർവതി അവതരിപ്പിച്ച ഡോ.അന്നുവിന്റെ മാതൃക. 

virus-movie-real-life-1

രാജീവ് സദാനന്ദൻ ഐഎഎസ്, ആർ.എൽ. സരിത (ഹെൽത്ത് സർവീസ് ഡയറക്ടർ, കോഴിക്കോട് കോർപറേഷൻ), ഡിഎംഒ ജയശ്രീ എന്നീ മൂന്നുപേരിൽ നിന്നാണ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ. സ്മൃതി ഭാസ്കർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്.

മന്ത്രി ടി.പി. രാമകൃഷ്ണനെ അവതരിപ്പിച്ചത് സെന്തിൽ കൃഷ്ണയാണ്. മന്ത്രി സി.പി. ഭാസ്കർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com