ലൂസിഫറിൽ നിങ്ങൾ കാത്തിരുന്ന രംഗം; പൃഥ്വിരാജ് ബ്രില്യൻസ്
Mail This Article
ലൂസിഫറിലെ ഓരോ രംഗങ്ങളും തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. ഏറ്റവും കയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍, പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം. ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍വാഹനം എന്ന പൊലീസ് ഓഫിസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന രംഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സെഗ്‌മെന്റുകള്‍ നേരത്തേയും പുറത്തുവിട്ടിരുന്നു.
നേരത്തെ മനോരമ ഓൺലൈനിനോട് നൽകിയ അഭിമുഖത്തിൽ സ്റ്റണ്ട് സില്‍വയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. താൻ ഏറ്റവും കുറവ് ജോലി ചെയ്ത സിനിമ ലൂസിഫറാണെന്നും പൃഥിരാജ് എഴുതി വച്ചതിനനുസരിച്ച് ആളുകളെ കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നുമായിരുന്നു സിൽവ പറഞ്ഞത്.
പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്‌ഷൻ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാൻ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആയിരുന്നു. നിങ്ങൾ ആ രംഗത്തെക്കുറിച്ച് അദ്ഭുതപ്പെടുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. കാരണം അതല്ല അതിനപ്പുറവും ലാൽ സാറിന് സാധിക്കും എന്ന് എനിക്കറിയാം.’ സിൽവ പറയുന്നു.