ADVERTISEMENT

ലിനിയുടെ ജ്വലിക്കുന്ന ഓര്‍മകളെ സാക്ഷിയാക്കി സജീഷെത്തി. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് പുരസ്‌കാരം നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍. വൈറസിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളെ റിമ വീണ്ടും അനശ്വരയാക്കുകയായിരുന്നു. ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെ അവാര്‍ഡ് നല്‍കാനെത്തിയത് വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ധന്യ നിമിഷമായി. 

 

കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിക്ക് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. നിപ്പാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ എത്തിയത്. റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രത്തില്‍ തന്‍റെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം സജീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

 

സജീഷിന്റെ വാക്കുകൾ: റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com