‘ആഹാ...അത്രയ്ക്കായോ’; മമ്മൂട്ടിയുടെ ഫോട്ടോ അടിച്ചുമാറ്റി ജനാർദനൻ

Mail This Article
ഒരൊറ്റ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കയാണ് മമ്മൂട്ടി. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് ഫോട്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ആരാധകരും സഹപ്രവര്‍ത്തകരും ട്രോളന്‍മാരും ചിത്രം ഏറ്റെടുത്തു.
ഇങ്ങനെയൊക്കെ ചെയ്യാമോ...ചോദ്യം മമ്മൂട്ടിയോടാണ്..ചോദിക്കുന്നത് നാട്ടിലെ യൂത്തന്മാരും...ചോദ്യത്തിന് പിന്നിലെ കാരണം ഇന്നലെ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ഫോട്ടോയാണ്. താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ നോ അഥര്‍ വര്‍ക്ക് ഒണ്‍ലി വര്‍ക്കൗട്ട് എന്ന ക്യാപ്ഷനിലാണ് മമ്മൂട്ടിയുടെ ചിത്രമെത്തിയത്. ചിത്രത്തിന് കമന്റുമായി മലയാള സിനിമാലോകം അപ്പാടെയത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് സ്റ്റാറ്റസുകൾ എങ്ങും മമ്മൂട്ടിചിത്രം മാത്രം.
മമ്മൂട്ടിയുടെ ഈ വർക്കൗട്ട് ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് തങ്ങളുേടതാക്കി മാറ്റിയ പ്രമുഖരുമുണ്ട്. ട്രെൻഡിനൊപ്പം എന്ന അടിക്കുറിപ്പുമായി വി.ടി. ബൽറാമും അത്രയ്ക്കായോ എന്ന വിശേഷണത്തോടെ ജനാർദ്ദനനും ചിത്രവുമായി എത്തി.
പിന്നാലെ ട്രോളന്‍മാരും ചിത്രം ഏറ്റെടുത്തു. ലോകമെങ്ങും ആരാധകരുള്ള വെബ് സീരിസ് മണി ഹീസ്റ്റിലെ പ്രഫസറുടെ ഇന്ത്യന്‍ പതിപ്പാണിതെന്ന് ആരാധകര്‍. ബിലാലിന്റെ രണ്ടാം പരവിനുള്ള ഒരുക്കമാണിതെന്നും കണക്കുകൂട്ടിയവരുണ്ട്. ഏറ്റവുമൊടുവില്‍ ഒരു ആരാധകന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കടമെടുക്കുന്നു.... ‘പ്രായത്തിന് പറയാമെല്ലോ...ഞാന്‍ മമ്മൂട്ടിയോട് മല്‍സരിച്ചാണ് തോറ്റതെന്ന്...’