ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി വിഷയം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വരാനിരിക്കുന്ന എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുണമെന്ന് ജനറസെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചു. 'അമ്മ' പ്രസിഡന്‍റായ മോഹൻലാലിന്‍റെ സൗകര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും യോഗത്തിന്‍റെ തീയതി നിശ്ചയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

ബിനീഷ് 'അമ്മ' സംഘടനയിലെ അംഗമാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അമ്മയുടെ ടീമായ കേരള സ്ട്രൈക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്. അതിനാൽ തന്നെ ബിനീഷിനെ ചുറ്റിപറ്റിയുള്ള ഇപ്പോഴത്തെ വിവാദങ്ങള്‍ എക്സിക്യുട്ടീവിൽ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.

 

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് വിഷയത്തില്‍ അമ്മ എക്സിക്യുട്ടീവ് യോഗം ചേർ‍ന്ന് ദിലീപിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. പിന്നീട് അമ്മ ജനറൽ ബോഡി യോഗം ദിലീപിനെ തിരിച്ചെടുത്തതും വലിയ ചർച്ചയായി. ഈ സംഭവത്തിനു ശേഷം പരിഷ്കരിച്ച അമ്മ നിയമാവലി അനുസരിച്ച് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരവും ജനറൽ ബോഡിക്ക് ഒരു അംഗത്തെ പുറത്താക്കാനുള്ള അധികാരവുമാണ് ഉള്ളതെന്ന് സംഘടന വ്യക്തമാക്കുകയുണ്ടായി.

 

ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷിനും സംഭവിക്കുക. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കും സാധ്യതയുണ്ടാകാനിടയുണ്ട്. അതിനിടെ ലഹരിമരുന്ന് കേസിൽ നാര്‍ക്കോട്ടിക് കൺട്രോള്‍ ബ്യൂറോ നടത്തുന്ന അന്വേഷണം മലയാള സിനിമാ മേഖലയിലേയ്ക്ക് വ്യാപിച്ചതായും സൂചനയുണ്ട്. 

 

2005 മുതൽ സിനിമാരംഗത്ത് സജീവമാണ് ബിനീഷ്. അരങ്ങേറ്റം ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിൽ. തുടർന്ന് ബൽറാം വേഴ്സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com