ADVERTISEMENT

അനുകരണ കലയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന കലാകാരനുണ്ട് കൊച്ചി പുത്തൻകുരിശിൽ. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം കോൾഡ് കേസിൽ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ ശബ്ദം നല്‍കിയതും ഈ കലാകാരനായിരുന്നു. കോമഡി റിയാലിറ്റിഷോയിലൂടെ തിളങ്ങി മഹേഷ് കുഞ്ഞുമോനാണ് ഈ താരം.

 

ഈ കലാജീവിതത്തിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്ന ഒന്നായിരുന്നു അനില്‍ നെടുമങ്ങാടിന് ശബ്ദം നൽകിയ നിമിഷങ്ങളെന്ന് മഹേഷ് പറയുന്നു. ചിത്രം റിലീസിനെത്തുമ്പോൾ വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും മഹേഷ് പറഞ്ഞു. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു.

 

‘അനിലേട്ടനെ പോലെ വലിയൊരു നടന്റെ ശബ്ദം ഞാൻ ചെയ്യുമ്പോൾ അത് ആളുകള്‍ എങ്ങനെ എടുക്കും എന്നു വിചാരിച്ചിരുന്നു. പക്ഷേ ചിത്രം റിലീസ് ചെയ്ത് ഞാൻ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചപ്പോഴാണ് പലരും ഇത് തിരിച്ചറിയുന്നത് തന്നെ. ഒരാളുടെ ശബ്ദം നൂറ് ശതമാനം കൃത്യതയോടെ മറ്റൊരാൾക്ക് അനുകരിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചെറിയൊരു സാമ്യം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.’–മഹേഷ് പറയുന്നു.

 

‘ഏഴാം ക്ലാസ് മുതലാണ് മിമിക്രി തുടങ്ങുന്നത്. ചേട്ടൻ മിമിക്രി കലാകാരനാണ്. വീട്ടിലെ ചേട്ടന്റെ അനുകരണം കണ്ട് തുടങ്ങിയാണ് ഞാനും മിമിക്രിയിൽ എത്തുന്നത്. ആളുകളുടെ മാനറിസവും ഡയലോഗ് ഡെലിവറിയും നോക്കിയാണ് ഞാൻ അനുകരിക്കുക. വിനീത് ശ്രീനിവാസന്‍ ചേട്ടനെയാണ് ആദ്യം അനുകരിക്കുന്നത്.’–മഹേഷ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com