ADVERTISEMENT

ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് സിനിമകളിൽ ഉൾപ്പെട്ട് മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട്. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലാണ് ഏക ഇന്ത്യൻ ചിത്രമായി നായാട്ടും ഇടംപിടിച്ചത്. മൊറോക്കൻ ചിത്രം ദ് അൺനോൺ െസയ്ന്റ്, ഹംഗേറിയൻ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടിഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകൾ.

 

നായാട്ട് സിനിമയുടെ അന്യഭാഷാ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതും വമ്പൻ ബാനറുകളാണ്. ഹിന്ദിയിൽ ജോൺ എബ്രഹാമിന്റെ കമ്പനിയും തെലുങ്കിൽ അല്ലു അർജുനുമാണ് റീമേക്ക് അവകാശം വാങ്ങിയത്. നായാട്ടിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം മേനോൻ ആണ്.

 

ഏപ്രിൽ എട്ടിന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ചിത്രം വലിയ നിരൂപക–പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ റിലീസ് ചെയ്തതോടെ ബോളിവുഡ്–തമിഴ് ഇൻഡസ്ട്രികളിലെ പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു.

 

ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതായിരുന്നു രചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com