തൂശനിലയിൽ ഓണസദ്യ കഴിച്ച് നയൻതാരയുടെ ഉയിരും ഉലകവും; ചിത്രങ്ങൾ

Mail This Article
ഉലകിന്റെയും ഉയിരിന്റെയും ആദ്യ ഓണം ആഘോഷമാക്കി നയൻതാരയും വിഘ്നേഷ് ശിവനും. താരങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്. കുട്ടി മുണ്ട് ധരിച്ച് സദ്യ കഴിക്കാനിരിക്കുന്ന ഉയിരിന്റേയും ഉലഗിന്റേയും ചിത്രങ്ങളാണ് വിക്കി തന്റെ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

‘‘ഞങ്ങളുടെ അത്യന്തം ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന്. ഓണാഘോഷം ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ’- വിഗ്നേശ് ശിവൻ കുറിച്ചു.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.
ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ.