ADVERTISEMENT

കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. ടോക്സിക് എന്നാണ് സിനിമയുടെ പേര്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ.

നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുക. കന്നഡയിലെ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. പിആർഓ പ്രതീഷ് ശേഖർ.

English Summary:

'Toxic' Is The Title Of 'Yash 19': Rocking Star's New Movie Name Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com