ചേട്ടന്റെ സിനിമ രണ്ടു വട്ടം കണ്ട് മായ മോഹൻലാൽ
Mail This Article
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ കണ്ട് മായ മോഹൻലാൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മായയുടെ പ്രതികരണം. ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും മായ കുറിച്ചു. പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിട്ടുണ്ട്.
പ്രണവിന്റെ കുടുംബത്തിലെ എല്ലാവരും ഇതോടെ സിനിമ കണ്ടു കഴിഞ്ഞു. ഈ സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഭാര്യ സുചിത്രയ്ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്.
‘‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്കു നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം.വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്തു വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി (ഫിലോസഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ സന്ദി, സ്നേപൂർവം മോഹൻലാൽ.’’
നേരത്തെ സിനിമയുടെ റിലീസിങ് ദിനം തന്നെ സുചിത്ര മോഹൻലാൽ കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ–പ്രണവ് കോംബോ ആണ് സിനിമയുടെ ആകർഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓര്‍മ വന്നുെവന്നും സുചിത്ര പറഞ്ഞിരുന്നു.