നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു

Mail This Article
നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ.

37 വയസ്സായിരുന്നു. പടമുകൾ ജുമാ മസ്ജിദിൽ ഇന്ന് വൈകുന്നേരം നാലു മണിക്കാണ് കബറടക്കം.

സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദീഖ് സ്ഥിരമായി പങ്കു വയക്കാറുണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.

കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദീഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഒാടിയെത്തുന്നതും സാപ്പിയായിരുന്നു.

കഴിഞ്ഞ നവംബർ 26–ന് നടന്ന സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്.
