എന്തൊരു സിനിമ, അദ്ഭുതപ്പെടുത്തിക്കളഞ്ഞു: ‘കിഷ്കിന്ധാ കാണ്ഡ’ത്തെ പ്രശംസിച്ച് ആനന്ദ് ഏകര്‍ഷി
Mail This Article
ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയെ പ്രശംസിച്ച് സംവിധായകൻ ആനന്ദ് ഏകര്‍ഷി. തന്നെ അദ്ഭുതപ്പെടുത്തിയ സിനിമയെന്നാണ് ‘കിഷ്കിന്ധാ കാണ്ഡ’ത്തെ ആനന്ദ് വിശേഷിപ്പിച്ചത്.
‘‘എന്തൊരു സിനിമ. Just mind blowing! അദ്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം.. എഡിറ്റ്, മ്യൂസിക്, സൗണ്ട് ഡിസൈൻ, ഛായാഗ്രഹണം എല്ലാം ഒന്നിനൊന്ന് മികച്ചത്..ഇത്രയും പൂർണമായ.. ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല..! കാണാതെ പോകരുത്.’’–ആനന്ദിന്റെ വാക്കുകള്‍.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം.
അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.