ADVERTISEMENT

കാളിദാസിന്റെ ഭാവി വധുവിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തി നടൻ ജയറാം. ചെന്നൈയിൽ നടന്ന കാളിദാസിന്റെയും താരണിയുടെയും പ്രീ വെഡ്ഡിങ് പാർട്ടിയിലാണ് മരുമകളെക്കുറിച്ച് ജയറാം സംസാരിച്ചത്. പൊള്ളാച്ചിയിലെ പേരു കേട്ട പൂത്തുക്കുളി കലിംഗരായർ കുടുംബാംഗമാണ് താരിണിയെന്നും ആ കുടുംബത്തിൽ നിന്ന് വീട്ടിലേക്ക് ഒരാൾ എത്തുന്നത് പുണ്യമായി കരുതുന്നെന്നും ജയറാം പറഞ്ഞു. കാളിദാസിന്റെയും താരിണിയുടെയും വിവാഹം ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടക്കുമെന്നും താരം അറിയിച്ചു. 

ജയറാമിന്റെ വാക്കുകൾ: ‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ വലിയ സന്തോഷ ദിവസം ആണ് ഇന്ന്. കാളിയുടെ (കാളിദാസന്റെ) കല്യാണം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാകുന്ന ദിവസമാണ് ഇന്ന്. പൊള്ളാച്ചിയിൽ ഷൂട്ടിങ്ങിനു പോകുമ്പോൾ പൂത്തുക്കുളി കലിംഗരായർ കുടുംബത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കുടുംബത്തിൽ നിന്ന് എന്റെ വീട്ടിലേക്ക് മരുമകൾ എത്തുന്നത് പുണ്യമായി കരുതുന്നു. അതിന് ഈശ്വരന് നന്ദി പറയുന്നു. താരിണി മരുമകളല്ല, എന്റെ സ്വന്തം മകളാണ്. ’

ആഡംബരപൂർണമായിരുന്നു ചെന്നൈയിലെ പ്രീ വെഡിങ് വിരുന്ന്. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏറെ കാത്തിരുന്ന ദിവസമാണ് വിവാഹമെന്നും അതിലേറെ സന്തോഷിക്കുന്നുവെന്നും കാളിദാസും താരിണിയും പ്രതികരിച്ചു.

ചെന്നൈയിലെ ഏറ്റവും പ്രശസ്തരായ കലിംഗരായർ കുടുംബാംഗമാണ് താരിണി. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് എന്നീ ടൈറ്റിലുകൾ നേടിയിട്ടുണ്ട്. 2023 നവംബർ മാസത്തിൽ ആയിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹനിശ്ചയം നടന്നത്.

English Summary:

Actor Jayaram joyfully introduces his son Kalidas Jayaram's fiance, Tarini, ahead of their December wedding. Get details about the couple, the families, and the upcoming celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com