ADVERTISEMENT

വിവാഹചിത്രങ്ങളുമായി നടൻ കാളിദാസ്. താരണിക്കൊപ്പമുള്ള വിവാഹ ദിനത്തിലെ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചു. ‘കൊളുത്ത് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. താരിണിയെ ചേർത്തു പിടിച്ചു ചുംബിക്കുന്ന കാളിദാസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

നിഖില വിമൽ, പൂർണിമ ഇന്ദ്രജിത്, നൈല ഉഷ, അന്ന ബെൻ, മഞ്ജിമ മോഹൻ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി താരങ്ങൾ കാളിദാസിനും താരിണിക്കും ആശംസകൾ നേർന്നു.

kalidas-kiss-bride
kalidas-tarini-latest

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി.

jayaram-parvathy-at-guruvayoor
ഗുരുവായൂരില്‍ കാളിദാസ് ജയറാം താരിണി കലിംഗരായരെ താലി ചാർത്തുന്നു. ചിത്രം: ഉണ്ണി ഭാവന
ഗുരുവായൂരില്‍ കാളിദാസ് ജയറാം താരിണി കലിംഗരായരെ താലി ചാർത്തുന്നു. ചിത്രം: ഉണ്ണി ഭാവന
kalidas-jayaram-wedding-guruvayur33
kalidas-jayaram-wedding-photo3

മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. 

വലിയൊരു സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. "എന്റെ വലിയൊരു സ്വപ്നമാണ് ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്. പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," വിവാഹദിനത്തിലെ സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു.

kalidas-jayaram-wedding-photo

ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.

kalidas-jayaram-wedding-photo33

കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.  

English Summary:

Actor Kalidas tied the knot with model Tarini in a beautiful ceremony at Guruvayur Temple. See the viral wedding photos and read about the star-studded guest list.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com