മോഡലായി എസ്തർ അനിൽ; ഫോട്ടോഗ്രാഫറായി സഹോദരൻ; ചിത്രങ്ങൾ

Mail This Article
നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെടുന്നത്. കുടുംബവുമൊത്ത് പോയ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങളാണിത്.
എസ്തറിന്റെ സഹോദരൻ ഇവാൻ അനിൽ ആണ് ഫോട്ടോഗ്രാഫര്‍. സഹോദരന്മാരും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.


മഞ്ജു വാരിയർ നായികയായെത്തിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തര്‍ അനില്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.