ADVERTISEMENT

അബ്റാം ഖുറേഷിയുടെ ഗംഭീര എഐ വിഡിയോ ഒരുക്കി പ്രശസ്ത ശിൽപിയായ ഡാവിഞ്ചി സുരേഷ്. വലിയ പർവതത്തിൽ മോഹൻലാലിന്റെ മുഖം കല്ലിൽ പണിയുന്നതും അതു കാണാൻ എമ്പുരാൻ ലുക്കിൽ താരവും പൃഥ്വിരാജും എത്തുന്നതാണ് വിഡിയോയിൽ കാണാനാകുക.

വിഡിയോ മോഹൻലാൽ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു. അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം െചയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് തന്നെ തിയറ്ററുകളിലെത്തും

അബ്റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകർ കാത്തിരിക്കുന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. 

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ,  ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. 

English Summary:

The renowned sculptor, Davinci Suresh, has created a spectacular AI video featuring Mohanlal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com