പ്രേക്ഷക ശ്രദ്ധനേടി ‘ഡ്രീംലാൻഡ്’ എന്ന ഹ്രസ്വചിത്രം

Mail This Article
തലസ്ഥാനത്തെ ശരീര വ്യാപാരത്തിന്റെ കഥ പറയുകയാണ് ഡ്രീംലാൻഡ് എന്ന ഹ്രസ്വചിത്രം ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. പണത്തിനായി ശരീരം വിൽക്കുന്നവരുടെയും ചതിക്കുഴികളിൽ വീണവരുടെയും ജീവിതത്തിലേക്ക് ക്യാമറ കടന്നുചെല്ലുന്നു.
അഞ്ജു ജയപ്രകാശാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി, സുരേഷ് ആർ. കൃഷ്ണ, എൽആർ വിനയചന്ദ്രൻ, ബേബി സംസ്കൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ക്യാമറ പി.വി രഞ്ജിത്ത്, എഡിറ്റിങ് മനീഷ് മോഹൻ,സംഗീതം അർജുൻ വി അക്ഷയ, കലാ സംവിധാനം വിനോദ് മംഗ്ലാവിൽ.
ചിത്രത്തിൻ്റെ ആദ്യ പ്രദർശനം പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്ററിൽ നടന്നു.