ADVERTISEMENT

കൊച്ചിയിൽ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ‘വീൽസ് എഗെയ്ൻസ്റ്റ് ഡ്രഗ്‌സ്’ എന്ന പേരിൽ ബുള്ളറ്റ് യാത്ര സംഘടിപ്പിക്കുന്നു. എമ്പുരാൻ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി മനോരമ ഒാൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്ന് കേരളത്തിലെ പല ജില്ലകളിലായി നടത്തുന്ന ‘ലഹരിക്കെതിരെ ഒരുമിക്കാം’ എന്ന ക്യാംപെയ്നോട് ചേർന്നാണ് ഈ യാത്രയും സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം 5 മണിക്ക് ഫോർട്ട്‌ കൊച്ചി സബ് കളക്ടർ കെ മീരയും ജോയ് അലുക്കാസ് ഗ്രൂപ്പ്‌ ചെയർമാൻ ജോയ് അലുക്കയും ചേർന്ന് ലഹരിക്ക് എതിരെയുള്ള ബുള്ളറ്റ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്യും. കൊച്ചി എംജി റോഡിലുള്ള ജോയ് ആലുക്കാസ് ഷോറൂമിൽ നിന്നും കാക്കനാട് ഇൻഫോപാർക്കിലുള്ള ജെയിൻ യൂണിവേഴ്സിറ്റിയിലേക്കാണ് ബുള്ളറ്റ് യാത്ര. 

എമ്പുരാൻ സിനിമ അണിയറപ്രവർത്തകരും മനോരമ ഓൺലൈനും ജയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്ന് കേരളത്തിലെ പല ജില്ലകളിലായി യുണൈറ്റ് എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന ക്യാംപെയ്നോട് ചേർന്നാണ് ഈ യാത്രയും സംഘടിപ്പിക്കുന്നത്. 

കേരളത്തിലെ യുവാക്കളെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരുമിച്ചു പോരാടുക എന്നതാണ് ഈ ക്യാംപെയ്നിന്റെ ലക്ഷ്യം. അടുത്ത കാലത്തായി കേരളത്തിലും വ്യാപകമാകുന്ന മയക്കുമരുന്നിനെതിരെ യുവാക്കൾക്കും രക്ഷിതാക്കൾക്കും ബോധവൽകരണം നടത്താൻ കോളജുകളിലും റസിഡൻസ് അസ്സോസിയേഷനുകളിലും ബോധവൽക്കരണ ക്യാമ്പയിനുകളും ഇതിനൊപ്പം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിന്തറ്റിക് ഡ്രഗ് ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രമുഖ ഡോക്ടർമാരും എക്സ്കസൈസ് ഉദോഗസ്ഥരും സംസാരിക്കുന്നു.

ലൂസിഫറിൽ മോഹൻലാൽ പറയുന്നത് പോലെ 'Yes, Narcotics is a dirty business'. ലഹരിക്ക് എതിരായ പോരാട്ടത്തിൽ ഏവർക്കും ഒന്നിക്കാം.

English Summary:

Empuran with an awareness message against drug abuse - ‘Wheels Against Drugs’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com