സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ് ‘എമ്പുരാൻ’; പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

Mail This Article
അത്യാവേശത്തിൽ എമ്പുരാന്റെ ആദ്യ ഷോ പൂർത്തിയായി. ഒറ്റവാക്കിൽ ഗംഭീരം എന്നാണ് ആരാധകവിലയിരുത്തൽ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ കിടിലൻ ഡയലോഗുകളും തിയറ്ററുകളിൽ ആവേശത്തിന്റെ അലകടൽ സൃഷ്ടിച്ചു. വമ്പൻ ട്വിസ്റ്റോടു കൂടി ആദ്യ പകുതി പൂർത്തിയായപ്പോൾ മുതൽ അക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകർ, ഹൃദയങ്ങളിൽ എമ്പുരാനെ കുടിയിരുത്തിയാണ് തിയറ്റർ വിട്ടത്.
- 6 day agoMar 27, 2025 10:38 AM IST
എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇംഗ്ലിഷ് സിനിമ പോലെയെന്ന് സുചിത്ര
- 6 day agoMar 27, 2025 10:37 AM IST
ഇന്നുവരെ സംഭവിക്കാത്ത ഒന്ന്. വലിയ ക്യാൻവാസിൽ ഒരുക്കിയ ചിത്രം. പൃഥ്വിരാജിനെ പോലൊരാൾക്കെ ഇതൊക്കെ സാധിക്കൂ– ലിസ്റ്റിൻ സ്റ്റീഫൻ
- 6 day agoMar 27, 2025 10:36 AM IST
വിദേശ സിനിമ കാണുന്ന ഫീല്‍. എല്ലാം ദൈവാനുഗ്രഹം. എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു– മല്ലിക സുകുമാരൻ
- 6 day agoMar 27, 2025 10:35 AM IST
ആരാധകർക്കൊപ്പം ആവേശത്തിൽ കാണാനാണ് രാവിലെ എത്തിയത്. മൂന്നാം ഭാഗത്തിനായി വെയിറ്റിങ്– ടൊവീനോ തോമസ്
- 6 day agoMar 27, 2025 10:34 AM IST
പടം ഉഗ്രൻ. പൃഥ്വിരാജ് വേറെ ലെവൽ. ഇങ്ങനെ ഒരു പടം ചെയ്യാൻ സാധിച്ച അവൻ ഭാഗ്യവാനാണ്. ഒരു സംവിധായകനെ സംബന്ധിച്ചുള്ള സ്വപ്നമാണിത് – മേജർ രവി
- 6 day agoMar 27, 2025 10:20 AM IST
മലമ്പുഴയിൽ ഷൂട്ട് ചെയ്ത ഫൈറ്റ് സീനിന് വൻ വരവേൽപ്പ്, മരണമാസെന്ന് ആരാധകർ
- 6 day agoMar 27, 2025 09:40 AM IST
കൊച്ചിയിൽ ആരാധകരെ അഭിവാദ്യം ചെയ്ത് മോഹൻലാലും പൃഥ്വിരാജും. പടം അമ്പരപ്പിച്ചെന്ന് ടൊവീനോ തോമസ്
- 6 day agoMar 27, 2025 09:14 AM IST
എമ്പുരാനെ ഹൃദയങ്ങളിൽ കുടിയിരുത്തി ആരാധകർ
- 6 day agoMar 27, 2025 09:13 AM IST
ആദ്യ ഷോ പൂർത്തിയായി, അലകടൽ പോൽ ആർത്തിരമ്പി ആരാധകവൃന്ദം
- 6 day agoMar 27, 2025 08:35 AM IST
ഇത് ഹൃദയങ്ങളിലേക്കുള്ള മാസ് എൻട്രി
വ്യാഴം രാവിലെ 6 മണിക്ക് ആണ് ഫാൻ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പ് ലഭിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ എമ്പുരാൻ, ആരാധകർക്ക് ആവേശക്കാഴ്ചയായിക്കഴിഞ്ഞു.
മലയാളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ സാക്ഷ്യം വഹിച്ചത്. ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്‌ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാൻ’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.
കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ‘എമ്പുരാൻ’ പ്രദർശിപ്പിക്കുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്‌ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചിരിക്കുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസും.