‘എമ്പുരാൻ വില്ലനെ’ പ്രവചിക്കുന്നവർക്ക് സമ്മാനവുമായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനം

Mail This Article
സൂപ്പർതാരം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘എമ്പുരാൻ’ സിനിമയിലെ വില്ലനാരാണെന്ന് പ്രവചിക്കുന്നവർക്ക് സമ്മാനവുമായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനം. മാർച്ച് 27-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ വില്ലൻ ആരാണെന്ന് കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികൾക്ക് എമ്പുരാന്റെ 100 ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്നാണ് മാർക്കറ്റിംഗ് &മാനേജ്മെൻ്റ് ഏജൻസിയായ ബെല്ലൂസിയയുടെ പ്രഖ്യാപനം.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ചെറുപ്പം മുതലേ ലാലേട്ടന്റെ ആരാധകനായ തന്റെ വകയുള്ള ഒരു സ്നേഹ സമ്മാനമാണിതെന്നും ബെല്ലൂസിയയുടെ ഉടമയായ ജിമോൻ പറയുന്നു. മത്സരത്തെക്കുറിച്ച് ബെല്ലൂസിയ ജീവനക്കാർ പുറത്തിറക്കിയ റീലും വൈറലാണ്. വില്ലനെ പ്രവചിക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ പ്രവചനങ്ങൾ +917994314249 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം. ശരിയുത്തരം പറയുന്ന 100 പേർക്ക് അവരവരുടെ ജില്ലയിൽ ടിക്കറ്റുകൾ സ്ഥാപനം നൽകുന്നതായിരിക്കും
ഇതു കൂടാതെ സിനിമയുടെ റിലീസിങ് ദിവസം കമ്പനിക്ക് അവധിയും ഇരുപതോളം സ്റ്റാഫുകൾക്ക് ഫ്രീ ടിക്കറ്റും ആണ് കമ്പനി കൊടുക്കുന്നത്. എമ്പുരാൻ റിലീസിനോടനുബന്ധിച്ച് മറ്റു ചില സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു.