ADVERTISEMENT

‘എമ്പുരാൻ’ ടീമിന് ആശംസകളുമായി മമ്മൂട്ടി. എമ്പുരാന്റെ ചരിത്ര വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. 

മമ്മൂട്ടിയുടെ വാക്കുകൾ: "ഒരു ചരിത്ര വിജയത്തിന് എമ്പുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും വലിയ വിജയമുണ്ടാകട്ടെ!" 

മമ്മൂട്ടിയുടെ ആശംസകൾക്ക് പൃഥ്വിരാജ് നന്ദി രേഖപ്പെടുത്തി. എമ്പുരാന് ആശംസകൾ നേർന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർ ആഘോഷമാക്കി. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വിജയം എമ്പുരാൻ നേടട്ടെയെന്ന് ആരാധകരും കുറിച്ചു. മാർച്ച് 27നാണ് എമ്പുരാന്റെ ഗ്ലോബൽ റിലീസ്. ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് സിനിമയുടെ ആദ്യ പ്രദർശനം ആരംഭിക്കുക.

English Summary:

Mammootty extends his wishes to the 'Empuraan' team

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com