രാഘവോ...കലിക്കീട്ടോ; തരംഗമായി ഹ്രസ്വചിത്രം

Mail This Article
നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട സുര്‍ജിത്ത് ഗോപിനാഥ് കേന്ദ്രകഥാപാത്രമാകുന്ന ഹ്രസ്വചിത്രമാണ് രാഘവൻ. സിനിമയെ വെല്ലുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ ആര്‍. ശര്‍മ.
നാട്ടിന്‍പുറത്തു നടക്കുന്ന ഒരു ചെറിയ സംഭവത്തെ സസ്പെൻസ് കലർത്തി ഉദ്വേഗജനകമായി ചിത്രം മുന്നോട്ടുകൊണ്ടുപോകുന്നു. മൈക്കിള്‍ ജോസഫ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ജിഷ്ണു ദേവ്. നിർമാണം ജോമോന്‍ കേച്ചേരി.