18 വയസ്സ് പൂർത്തിയായെന്ന് ശിവാനി, പിറന്നാൾ ദിവസം തന്നെ ടെൻഷനിൽ താരം

Mail This Article
പതിനെട്ട് വയസ്സ് പൂർത്തിയായതിന്റെ സന്തോഷം പങ്കുവച്ച് ‘ഉപ്പും മുളക്’ താരം ശിവാനി മേനോൻ. പിറന്നാൾ ദിവസം പരീക്ഷ ആയതിനാൽ ആഘോഷങ്ങൾക്കൊന്നും സമയമില്ലെന്ന് ശിവാനി പറയുന്നു. ഭാവൻസ് ആദർശ വിദ്യാലയ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശിവാനി.
‘‘ആവേശത്തിൽ രംഗണ്ണൻ പറഞ്ഞത് പോലെ ഇന്നേക്ക് 18 കൊല്ലം മുന്നേ ഒരു സൽപുത്രി ജനിച്ചു. കഴിഞ്ഞ 18 വർഷമായി പുതുവൂർ കുടുംബത്തിലെയും പുഞ്ചപറമ്പിൽ കുടുംബത്തിലെയും ആദ്യത്തെ പെൺ സന്തതിയെ, അതായത് ഈ ജനറേഷൻ ജെൻ സിയുടെ ആദ്യത്തെ പെൺ സന്തതിയെ വളർത്തി വലുതാക്കിയ ഒരു മഹത് വ്യക്തിയാണ് എന്റെ മാതാശ്രീയായ ശ്രീമതി മീന എൻ.ആർ. ഗൂഗിളിൽ എന്റെ ബർത്ത് ഡേ കിടക്കുന്നത് മാർച്ച് 18 എന്നാണ്, ശരിക്കും മാർച്ച് 19 ആണ് എന്റെ ബർത്ത് ഡേ.
എന്റെ സഹോദരൻ കിച്ചു ഇന്ന് രാവിലെ 8:30നു സ്റ്റോറി ഒക്കെ ഇട്ട് എല്ലാവരെയും അറിയിച്ചു. അപ്പൊ ആദ്യത്തെ ബർത്ത് ഡേ വിഷ് കിട്ടി. പക്ഷേ പിറന്നാൾ ആയിട്ട് തന്നെ പണി കിട്ടിയിരിക്കുകയാണ്. കാരണം നാളെ എക്കണോമിക്സിന്റെ എക്സാം ഉണ്ട്. ബർത്ത്ഡേ ആഘോഷം ഒന്നുമില്ല, കാരണം എക്‌സാമിന്റെ ടെൻഷൻ ആണ്. എനിക്ക് മെച്വർ ആവാൻ ആഗ്രഹം ഇല്ലെങ്കിലും 18 വയസ്സ് ആയല്ലോ, ഇനി പക്വത ആയാലേ പറ്റൂ. ഇപ്പോൾ പലരുടെയും വിളികൾ വരാൻ സമയം ആയിട്ടുണ്ട്. 11:50 ന് കുറച്ചു പേര് വിഷ് ചെയ്തു. മെസ്സേജ് നേരത്തെ തന്നെ ഷെഡ്യൂൾ ചെയ്തു വെച്ചിട്ട് കിടന്നുറങ്ങുന്ന ഫ്രണ്ട്സ് ഒക്കെ എനിക്കുണ്ട്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സോന എനിക്ക് പിറന്നാൾ ആശംസകൾ അയച്ചിട്ടുണ്ട്.
18 വർഷം മുന്നേ ഇതേദിവസം രാവിലെ 8:45 നാണ് ജനിച്ചത്. ഞാൻ ജനിച്ച ദിവസം സൂര്യഗ്രഹണം ആയിരുന്നു എന്നാണു അമ്മ പറയുന്നത്. അമ്മ കഴിവതും എന്നെ സൂര്യഗ്രഹണത്തിന് മുന്നേയോ ശേഷം എങ്ങാനും ജനിപ്പിക്കാൻ നോക്കി. പക്ഷേ നടന്നില്ല ഞാൻ പിടിവാശിയിലായിരുന്നു. അങ്ങനെ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞുകൊണ്ട് ഞാൻ 8:45 ഇങ്ങോട്ട് പോന്നു.
ഉത്തൃട്ടാതി ആണ് എന്റെ നക്ഷത്രം. 18 ആയ ഉടനെ തന്നെ ഞാൻ പക്വത കാണിക്കും എന്ന് ആരും വിചാരിക്കരുത്. പക്ഷേ പരീക്ഷ ആയതുകൊണ്ട് ഒന്ന് സ്കൂളിൽ പോയി പരീക്ഷ എഴുതി വന്നു കഴിഞ്ഞു കഴിഞ്ഞാൽ അലമ്പ് തുടരും. 18 ആയാലും എനിക്കതൊരു തടസം അല്ല ഞാൻ അലമ്പും ചില്ലും ഒക്കെ തുടരും. എന്റെ അമ്മയാണ് എന്റെ റോൾ മോഡൽ. ഇന്ന് എക്കണോമിക്സ് പരീക്ഷയാണ്. എക്കണോമിക്സ് അത്ര എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന വിഷയമല്ല. എന്റെ എല്ലാ പിറന്നാളും ഇങ്ങനെ ആയിരിക്കും കാരണം എല്ലാ പിറന്നാളിനും പരീക്ഷ ആയിരിക്കും. ഒന്നുകിൽ സ്റ്റഡി ലീവ് ആയിരിക്കും, അല്ലെങ്കിൽ പരീക്ഷ ആയിരിക്കും. അതുകൊണ്ടു ഒരു ആഘോഷം ഒന്നും ഉണ്ടാകില്ല.’’ ശിവാനി പറയുന്നു.