ADVERTISEMENT

സംഗീതസംവിധായകൻ ഡി.ഇമ്മനും ഭാര്യ മോണിക്ക റിച്ചാർഡും വിവാഹമോചിതരായി. പരസ്പര സമ്മതപ്രകാരമാണ് ഇരുവരുടെയും വേർപിരിയൽ. ഇമ്മൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിച്ചു. 

 

‘നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കു നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോകാന്‍ നിങ്ങൾ ഞങ്ങളെ സഹായിക്കണം’, ഡി.ഇമ്മന്‍ കുറിച്ചു.

 

2008ലാണ് ഡി.ഇമ്മനും മോണിക്കയും വിവാഹിതരായത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ‘തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com