ചോരനിലെ ‘നോക്കല്ലേട്ടോ’ ഹിറ്റ്; 2 മില്യൻ പ്രേക്ഷകരുമായി യൂട്യൂബിൽ തരംഗം

Mail This Article
ലൈഫ് ഡോക്ടർ പ്രവീൺ റാണ ആദ്യമായി മ്യൂസിക് മെന്റോർ ആയും നായകനായും പാടി അഭിനയിച്ച ചോരൻ എന്നസിനിമയിലെ “നോക്കല്ലെട്ടോ’’ എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 20 ലക്ഷത്തിലധികം പേരാണ് പാട്ട് യുട്യൂബില്‍ കണ്ടത്. കഴിഞ്ഞ വർഷം യുട്യൂബിൽ റിലീസ് ചെയ്തെങ്കിലും ചിത്രം റിലീസിനോട് അടുത്തപ്പോഴാണ് ഗാനം വൈറലാകുന്നത്. സാന്റോ അന്തിക്കാടാണ് സംവിധാനം.
മലയളാത്തനിമയുള്ള ഗാനങ്ങള്‍ അന്യമാകുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്റിമസിയുടെ ആഴം പ്രതിഫലിപ്പിക്കുന്ന 'ട്ടോ' എന്ന രസികന്‍ അക്ഷരത്തിലാണ് പാട്ടിലെ ഓരോ വരിയും അവാസാനിക്കുന്നത്. അതിനപ്പുറം മനം കവരുന്ന സംഗീതവും ഗാനചിത്രീകരണവും കൂടി ചേര്‍ന്നതോടെ ഗാനം ശ്രദ്ധേയമായി.
കലാഭവന്‍ മണി പാടി പ്രസിദ്ധമാക്കിയ നാടന്‍പാട്ടുകളുടെ രചനയിലൂടെ പേരു കേള്‍പ്പിച്ച ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാന രചന. മലയാളികള്‍ക്ക് ഇതുവരെ പരിചയമില്ലാത്ത അനുനാസിക സ്വരത്തില്‍ നോക്കല്ലേട്ടോ പാടിയിരിക്കുന്നത് പുതുഗായകനായ അന്തോണി ദാസന്‍. പ്രവീണ്‍ റാണ തന്നെയാണ് സംഗീതം. പശ്ചാത്തല സംഗീതം പകര്‍ന്നരിക്കുന്നതു ഫോർ മ്യൂസിക്‌സ്. ഛായാഗ്രാഹകന്‍: സുരേഷ് ബാബു. കൊറിയോഗ്രഫര്‍: ഭാവില്‍ മുംബൈ.