ADVERTISEMENT

കൊച്ചി ∙ 10 മാസം നീണ്ട കോവിഡ് ലോക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും മൂലം അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന മലയാള ചലച്ചിത്ര വ്യവസായത്തെ രക്ഷിച്ചതു സെക്കൻഡ് ഷോ. തിയറ്ററുകളിലെ പ്രദർശന സമയം 12 മുതൽ രാത്രി 12 വരെയായി പുനഃക്രമീകരിച്ചതോടെ തിയറ്ററുകൾക്കു ലഭിച്ചതു പുതു ജീവൻ.

നഷ്ടത്തിൽ മുങ്ങിത്താഴുകയായിരുന്ന വ്യവസായത്തിന്റെ തിരിച്ചു വരവാണു മലയാളത്തിന്റെ സ്ക്രീനിലെ പുതിയ കാഴ്ച. പ്രതിദിന കലക്‌ഷന്റെ 55 – 60 % വിഹിതവും സമ്മാനിക്കുന്നതു സെക്കൻഡ് ഷോ തന്നെ. 

 ഇരുട്ടിൽ ഒരു വർഷം 

കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വർഷം മാർച്ച് 10 ന് അടച്ചിട്ട തിയറ്ററുകൾ നിയന്ത്രണങ്ങളോടെ പ്രദർശനം പുനരാരംഭിച്ചതു ജനുവരി 13ന്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം. രാവിലെ 9 ന് ആരംഭിച്ചു രാത്രി 9 നു പ്രദർശനം അവസാനിപ്പിക്കണമെന്നായിരുന്നു നിർദേശം. അതോടെ, ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിക്കുന്ന സെക്കൻഡ് ഷോ പ്രദർശിപ്പിക്കാൻ സാധിക്കാതെ വന്നു. ‌വരുമാനം ഇല്ലാതായതോടെ സംസ്ഥാനത്തെ 720 സ്ക്രീനുകളിൽ 70 ശതമാനവും പ്രദർശനം നിർത്തിവച്ചു. 

തിരിച്ചെത്തിയ  പ്രേക്ഷകർ 

അടുത്തിടെ തിയറ്ററുകളിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ ‘ദ് പ്രീസ്റ്റി’ന് സെക്കൻഡ് ഷോ വലിയ സഹായമായി. റസ്റ്ററന്റുകളും ഓട്ടോ, ടാക്സി തൊഴിലാളികളും മുതൽ തട്ടുകടകൾക്കു വരെ സാമ്പത്തിക ഉണർവു നൽകാനും സെക്കൻഡ് ഷോ സഹായിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com