ബാങ്ക് സ്വകാര്യവൽക്കരണം സ്വയം വിരമിക്കലിനുശേഷം
Mail This Article
×
മുംബൈ∙ സ്വകാര്യവൽക്കരിക്കാൻ പോകുന്ന 2 പൊതുമേഖലാ ബാങ്കുകൾ ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിക്കുമെന്നു സൂചന. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ രണ്ടെണ്ണമാണ് ഈ സാമ്പത്തികവർഷം സ്വകാര്യവൽക്കരിക്കുക. ജീവനക്കാരുടെ എണ്ണം കുറച്ച്, ഓഹരി വാങ്ങാനെത്തുന്ന സ്വകാര്യമേഖലയ്ക്കു താൽപര്യം കൂട്ടാൻ ലക്ഷ്യമിട്ടാണ് ആകർഷകമായ സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ പരിഗണനയിലാണ് ഇപ്പോൾ ബാങ്കുകളുടെ പട്ടിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.