ADVERTISEMENT

തിരുവനന്തപുരം∙ സ്കൂൾ വാഹനങ്ങ‍ളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ (വിഎ‍ൽടിഡി) കൃത്യത ഉറപ്പാക്കാൻ മോ‍ട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. ഈ വാഹന നിരീക്ഷണ സംവിധാനത്തിന്റെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകൾക്കും വിഎൽ‍ടിഡി നിർമാണ കമ്പനികൾക്കും വിതര‍ണക്കാർക്കും നിർദേശം നൽകി. 

കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരമുള്ള നിരീക്ഷണ സംവിധാനം പൊതുയാത്രാ വാഹനങ്ങളിലും ചരക്കു വാഹനങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 55 വിഎൽ‍ടിഡി ഉപകരണ നിർമാതാക്കളും 700 വിതരണക്കാരു‍മുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്കു മോട്ടർ വാഹന വകുപ്പ് കടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com