ഇന്ത്യൻ മെഡിക്കൽ ശസ്ത്രക്രിയ ‘റോബട്’ വിദേശത്തേക്ക്

Mail This Article
ന്യൂഡൽഹി ∙ വിദേശ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ നിർമിത ‘മെഡിക്കൽ ശസ്ത്രക്രിയ റോബട്ടുകൾ’ ലഭ്യമാക്കാൻ വഴിതുറക്കുന്ന ലയനപ്രഖ്യാപനവുമായി സ്റ്റാർട്ടപ്പ് കമ്പനിയായ എസ്എസ് ഇന്നവേഷൻസ്. യുഎസിലെ മെഡിക്കൽ റോബട്ടിക്സ് സംരംഭമായ അവ്റ റോബട്ടിക്സ്, എസ്എസ് ഇന്നവേഷൻസിൽ ലയിച്ചു. എസ്എസ്ഐ ചെയർമാൻ ഡോ. സുധീർ പി. ശ്രീവാസ്തയും അവ്റ സിഇഒ ബാരി എഫ് കോഹെനും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ വിപണിയിൽ ഇപ്പോഴും വ്യാപകമായിട്ടില്ലെങ്കിലും യുഎസ്, യൂറോപ്പ് വിപണികളാണ് ലയനത്തിലൂടെ എസ്എസ് ഇന്നവേഷൻസ് ലക്ഷ്യമിടുന്നത്. വ്യത്യസ്ത തരം സങ്കീർണ ശസ്ത്രക്രിയകൾ ചെയ്യാനാകുന്ന ‘റോബട്ടിക് സർജറി സിസ്റ്റം’ ഇവർ നേരത്തെ വികസിപ്പിച്ചിരുന്നു.