ADVERTISEMENT

കൊച്ചി ∙ ബാങ്ക് നിക്ഷേപമോ ബാങ്ക് ഓഹരിയോ കൂടുതൽ ആദായകരം? ഒരു വർഷത്തിനിടയിലെ കണക്കു നോക്കിയാൽ ബാങ്ക് നിക്ഷേപത്തിന്റെ എത്രയോ ഇരട്ടിയാണു ബാങ്ക് ഓഹരികളിൽ നിന്നുള്ള വരുമാനമെന്നു കാണാം.ബാങ്ക് നിക്ഷേപത്തിന്റെ വാർഷിക പലിശ ഒരു വർഷത്തിനിടയിൽ എട്ടു ശതമാനത്തിനപ്പുറത്തേക്കു കടന്നിട്ടില്ല. എന്നാൽ ബാങ്ക് ഓഹരികളിൽ ബഹു ഭൂരിപക്ഷത്തിന്റെയും വിലയിലുണ്ടായ വർധന  18 മുതൽ 152% വരെയാണ്. 

കഴിഞ്ഞ വർഷം ജനുവരി മൂന്നിനു ബാങ്കിൽ 1,00,000 രൂപ ഒരു വർഷത്തെ സ്ഥിര നിക്ഷേപമിട്ടിരുന്നെങ്കിൽ ഇന്ന് അതു പരമാവധി 1,08,000 രൂപയായി മാത്രമാണു തിരികെ ലഭിക്കുക. എന്നാൽ അതേ തുക കർണാടക ബാങ്കിന്റെ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നു ലഭിക്കുന്നത് 2,51,670 രൂപ. അതായത്, 151.67% വരുമാനം. അഞ്ചു ബാങ്കുകളുടെ ഓഹരി വിലയിൽ 100 ശതമാനത്തിലേറെയാണു വർധന. രണ്ടക്കത്തിൽ താഴെ മാത്രം വില വർധന രണ്ടോ മൂന്നോ ബാങ്കുകളുടെ ഓഹരികളിൽ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com