ADVERTISEMENT

കൊച്ചി∙ കർണാടകയിലെ നന്ദിനി കേരളത്തിൽ വന്നു പാൽ വിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ പോയി പാൽ സംഭരണം നടത്തുന്നത് ആലോചിച്ച് മിൽമ. മിൽമ 43 രൂപ കർഷകന് സംഭരണ വില നൽകുമ്പോൾ നന്ദിനി അവിടെ 35 രൂപ മാത്രമാണു നൽകുന്നത്. കേരളത്തിലെ വില കർണാടകത്തിൽ കൊടുത്താൽ കൂടുതൽ പാൽ സംഭരിക്കാൻ കഴിയുമെന്ന് മിൽമ മേഖലാ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു.

അമുലിനും നന്ദിനിക്കും പുറമേ ഇളനാട്, മലനാട്, ശക്തി പോലെ പതിനഞ്ചോളം പാൽ ബ്രാൻഡുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്. എന്നാൽ തങ്ങളാണ് കേരളത്തിലെ ക്ഷീരകർഷകരിൽ നിന്നു തന്നെ സംഭരിച്ച് കേരളത്തിന്റെ പാൽ ആവശ്യം നിറവേറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com