Activate your premium subscription today
എഡിൻബർഗ് ∙ കിരീടധാരണത്തിന് പിന്നാലെ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഒരാഴ്ചത്തെ സ്കോട്ലൻഡ് സന്ദർശനത്തിന്റെ തീയതി
അധികാരചിഹ്നമായി ലോകത്ത് പല രാജാക്കൻമാരും ഭരണാധികാരികളും ചെങ്കോൽ പോലെയുള്ള അധികാരദണ്ഡ് അഥവാ സെപ്റ്റർ ഉപയോഗിച്ചിരുന്നു, ചരിത്രകാലം മുതൽ പല രാജവംശങ്ങളും ഇത് ഉപയോഗിച്ചതായി തെളിവുകളുണ്ട്. പ്രാചീന ഈജിപ്തിലും മെസപ്പൊട്ടേമിയൻ സാമ്രാജ്യങ്ങളിലുമൊക്കെ രാജാക്കൻമാർ ചെങ്കോൽ കൈയിലേന്തിയിരുന്നു. മെസപ്പൊട്ടേമിയൻ
കുട്ടികളെയും കൊണ്ട് കൃത്യസമയത്തു ഒരു പരിപാടിക്കെത്തുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ചെറിയ കുഞ്ഞുങ്ങളുള്ള മിക്ക മാതാപിതാക്കളും ഒരിക്കലെങ്കിലും അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചിട്ടുള്ളവരാകും. ഇവിടെ അതിപ്രധാനമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൈകിയെത്തിയത് വില്യം രാജകുമാരനും ഭാര്യ
ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണപ്പിറ്റേന്ന് തെരുവുതോറും പ്രത്യേക വിരുന്നുകളുമായി ബ്രിട്ടൻ ആഘോഷിച്ചു. റോഡുകളിൽ തീൻമേശയൊരുക്കി ബ്രിട്ടിഷ് പതാകയുടെ പടമുള്ള കപ്പുകളിൽ ചായയും കൊച്ചുപതാകകൾ കുത്തിയ കേക്കും വിളമ്പി. വിവിധയിടങ്ങളിൽ ഉച്ചവിരുന്നുകളുമായി ആഘോഷം വിഭവസമൃദ്ധമായി സന്ധ്യ വരെ നീണ്ടു.
ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ബൈബിൾ വായിച്ച് ശ്രദ്ധേയനായി ഋഷി സുനക്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന നിലയിലാണ് ഋഷി ബൈബിൾ വായിച്ചത്. ഹിന്ദു മത വിശ്വാസിയായ ഋഷി സുനക് ബൈബിൾ വായിച്ചത് നിരവധി പേരാണ് നേരിട്ടും തത്സമായ സംപ്രേഷണത്തിലൂടെയും കണ്ടത്. എന്നാൽ, ഋഷി സുനക് നമ്മുടെ സംസ്കാരത്തിൽ പൂർണമായി
ലണ്ടൻ ∙ ചാള്സ് മൂന്നാമന് രാജാവിന്റെ കിരീടധാരണത്തിനിടെ സമൂഹമാധ്യമങ്ങളുടെ ഹൃദയം കവര്ന്നത് ചാൾസ് രാജാവിന്റെ മൂത്തമകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ മകൻ ലൂയി രാജകുമാരൻ.
ബ്രിട്ടന്റെ പുതിയ രാജാവായി ഇന്നലെ അധികാരമേറ്റിരിക്കുകയാണ് ചാൾസ് മൂന്നാമൻ. ലണ്ടനിൽ ഇതിന്റെ ഭാഗമായി ബൃഹത്തായതും കമനീയമായതുമായ നിരവധി പരിപാടികൾ നടന്നു. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു കിരീടധാരണച്ചടങ്ങലേക്കുള്ള ഘോഷയാത്ര. നൂറുകണക്കിനു കുതിരകളുടെ പുറത്തായി സൈനികർ പങ്കെടുക്കുത്തതാണ് ഈ
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ മകൻ ഹാരി രാജകുമാരൻ മാത്രം പങ്കെടുത്തു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഹാരി രാജകുമാരന്റെ പത്നി മേഗൻ മാർക്കൽ പങ്കെടുത്തില്ല. മേഗൻ യുഎസിൽ രണ്ടു മക്കൾക്കൊപ്പം തുടർന്നു. കിരീട ധാരണ ചടങ്ങിനൊപ്പം ലോകം ഉറ്റു നോക്കിയിരുന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപ് ഹാരി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യങ്ങൾ ചർച്ച ചെയ്ത ഹാരിയുടെ ‘സ്പെയർ’ (പകരക്കാരൻ) എന്ന ആത്മകഥ പുറത്തു വന്നതാണ് കാരണം.
ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
1937ലെ കിരീടധാരണത്തിന് ജോർജ് ആറാമൻ രാജാവ് ഉപയോഗിച്ച അതേ മേലങ്കി, അതേ കയ്യുറ. ജോർജ് ആറാമന്റെ മകൾ എലിസബത്ത് രാജ്ഞിയുടെ മകനായ ചാൾസ് സ്വന്തം കിരീടധാരണ വേളയിലണിയാൻ തിരഞ്ഞെടുത്തത് ചരിത്രസ്പർശമുള്ള ഉടയാടകൾ. ഒറ്റക്കയ്യുറയും വർണാഭമായ മേലങ്കിയുമായി സിംഹാസനത്തിലിരുന്ന രാജാവിന്റെ ശിരസ്സിൽ
കാത്തിരിപ്പ് തീരുന്നതിന്റെ പ്രകാശം ആകാശത്ത് അഞ്ചു മണിക്കേ തെളിഞ്ഞു. ഒരു കാലത്ത് സൂര്യനസ്തമിക്കാതിരുന്ന രാജ്യത്ത് ഇന്നു നേരത്തേ പകലായി. ഈ ദിനം തീരും മുൻപു കിരീടം ധരിച്ചെത്തുന്ന രാജാവിനെ കാണാൻ പ്രജകൾ എത്തി. വാഹനങ്ങൾ 2 കിലോമീറ്റർ മുൻപു തടഞ്ഞു. നല്ല തണുപ്പത്ത് നല്ല നടപ്പ്. ചൂടാക്കാൻ പൊലീസുകാരുടെ വക ഗുഡ് മോണിങ്. ബക്കിങ്ങാം പാലസ് മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെയുളള 2 കിലോമീറ്റർ 7 മണിയായപ്പോഴേ നിറഞ്ഞു. റോഡിന് ഒരു വശത്തെ പച്ചപ്പിൽ തമ്പടിച്ചു കാത്തു കിടന്ന ചിലരുടെ കൂടാരങ്ങൾ പൊലീസ് നീക്കം ചെയ്തു. കൂടുതൽ പേർക്കായി സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
വെറും സുവർണ നിമിഷമല്ല, സുവർണകിരീടം വച്ച നിമിഷം. ഈ നൂറ്റാണ്ടിൽ ആദ്യമായി ബ്രിട്ടനിൽ ഒരു രാജാവ് കിരീടം ധരിച്ച് യുണൈറ്റഡ് കിങ്ഡത്തിന്റെയും 14 കോമൺവെൽത്ത് മേഖലകളുടെയും രാജാവായ നിമിഷം. ചാൾസ് മൂന്നാമനും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് അഭിവാദ്യം ചെയ്തപ്പോൾ വരെ നീണ്ട ആഘോഷനിമിഷം.
രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ട ഇന്നത്തെ ലോകക്രമത്തില് പഴമയുടെ അടയാളങ്ങൾ മാറ്റമില്ലാതെ പിന്തുടരുക എന്നത് ബ്രിട്ടിഷുകാരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വികാരമാണ്. ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളും സ്നേഹനിധിയായ എലിസബത്ത് രാജ്ഞിയെ മനസ്സിൽ കൊണ്ടുനടന്നവരാണ്. 70 വർഷം നീണ്ടു നിന്ന ആ സ്ഥാനത്തേയ്ക്കാണ് പുതിയ രാജാവ് എത്തിയിരിക്കുന്നത്.
ലണ്ടൻ ∙ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം ലോകം ഉറ്റുനോക്കുമ്പോൾ, രാജകുടുംബത്തെ കുറിച്ചാണ് ബ്രിട്ടനിലെ ചർച്ചകൾ. സ്വദേശത്തെയും വിദേശത്തെയും ആയിരക്കണക്കിന് അതിഥികൾക്കിടയിലും ഹാരി രാജകുമാരനാണു താരമായത്. രാജകീയപദവികൾ ഉപേക്ഷിച്ച ഹാരി, പിതാവിന്റെ കിരീടധാരണത്തിന് എത്തിയതു
ലണ്ടൻ ∙ ഇന്നു നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.....
ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് പോകുന്ന രാജവീഥിയിലെങ്ങും ജനം നിറഞ്ഞിരിക്കുകയാണ്. രാജവീഥിക്ക്
ലണ്ടൻ ∙ ചാൾസിന്റെ കിരീടധാരണത്തോടു അനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായി മലയാളിയും. പാലക്കാട് സ്വദേശിയായ പ്രഭു നടരാജനാണ് അവാർഡിന് അർഹനായത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ ഉൾപ്പെടുന്ന ബാൻബറി കമ്മ്യൂണിറ്റിയിൽ നിന്നാണ് പ്രഭു കോറോണേഷൻ ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ടത്.
ലണ്ടൻ ∙ നൂറ്റാണ്ടിലെ ചരിത്രകൗതുകത്തിന്റെ പ്രൗഢഗാംഭീര്യത്തോടെ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിൻസ്റ്റർ ആബിയിൽ കാന്റർബറി ആർച്ച്
നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ഇന്നു നടക്കും. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം ഇന്നു രാവിലെ 10.20നു തുടങ്ങും. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിൽ
ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ കൂടാരമടിച്ചവർ കുട നിവർത്തി, മഴക്കോട്ടിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തെളിഞ്ഞുനിന്ന ആകാശമാണ് പൊടുന്നനെ കാർമേഘം മൂടി മഴയിലേക്കു മാറിയത്. ഇന്നലെ പകൽ 11.45ന് പെട്ടെന്ന് കനത്ത മഴ.
രാജാധികാരം പരിമിതപ്പെടുത്തുകയും അതേസമയം ദേശീയതയുടെ പ്രതീകമായി രാജസ്ഥാനത്തെ ആദരിക്കുകയും ചെയ്യുന്നതാണ് ബ്രിട്ടിഷ് പാരമ്പര്യം. 13–ാം നൂറ്റാണ്ടിൽ ആരംഭിച്ച ആ പാരമ്പര്യം ഇന്നും ബ്രിട്ടൻ തുടരുന്നു– മാറ്റത്തോടൊപ്പം സ്ഥിരത. മറ്റു യൂറോപ്യൻ ജനതകൾ രാജാധികാരത്തിനെതിരെ നടത്തിയ വിപ്ലവങ്ങൾ രക്തരൂഷിതമായപ്പോൾ, രാജകീയ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പാർലമെന്ററി ജനാധിപത്യം വളർത്തിയെടുക്കാൻ ബ്രിട്ടനു കഴിഞ്ഞത് അതിനാലാണ്.
ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം ശനിയാഴ്ച നടക്കുമ്പോൾ മികവുറ്റ ചിത്രങ്ങൾ എവിടെ നിന്നു ലഭിക്കും എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു ‘ദ് റോയൽ ഫൊട്ടോഗ്രഫർ' ടിം റൂക്ക്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ആസ്ഥാന ഫൊട്രോഗ്രഫർമാരിൽ ഒരാളാണ് ടിം റൂക്ക്. രാജകുടുംബത്തോടൊപ്പം എല്ലാ
ലണ്ടൻ ∙ എഴുപതു വർഷത്തിനു ശേഷം നടക്കുന്ന കീരീടധാരണ ചടങ്ങിനായി ബ്രിട്ടൻ ഒരുങ്ങുമ്പോൾ രാജ്യത്തെ പ്രവാസികളും കൗതുകത്തിലാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്ക്ക് അടുത്ത ദിവസങ്ങൾ സമ്മാനിക്കുന്നത് മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളുമായിരിക്കും. പ്രൗഢിയും പ്രതാപവും നിറയുന്ന കിരീടധാരണ ചടങ്ങിന് ആകാംക്ഷയോടെ
ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിന്റെ അവസാന മിനുക്കു പണികളിൽ ലണ്ടൻ മുഴുകുമ്പോൾ നഗരത്തെ മുക്കി ശക്തമായ മഴ. നാളെ കിരീടധാരണ ചടങ്ങുകൾ നടക്കേണ്ട അതേ സമയത്ത് ഇന്നു ലണ്ടനിൽ ശക്തമായ മഴയാണ്. ചടങ്ങുകൾ പള്ളിക്കുള്ളിലാണ് നടക്കുന്നത് എന്നതിനാൽ മഴ ശല്യമാകില്ല. എന്നാൽ, നാളെയും മഴ പെയ്താൽ ചടങ്ങുകൾ
ദോഹ∙ ശനിയാഴ്ച ലണ്ടനിൽ നടക്കുന്ന ചാൾസ് മൂന്നാമൻ രാജകുമാരന്റെ കിരീട ധാരണ ചടങ്ങിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. ഇന്നലെ തന്നെ അമീറും സംഘവും ലണ്ടനില് എത്തിയിരുന്നു.......
ലണ്ടൻ∙ചാൾസ് രാജാവിന്റെ കീരീടധാരണത്തോട് അനുബന്ധിച്ചു വിവിധ കർമ്മ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത നാലുലക്ഷം പേർക്ക് കൊറോണേഷൻ മെഡൽ സമ്മാനിക്കും. രാജാവിന്റെയും രാജ്ഞിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത നിക്കൽ സിൽവർ മെഡലാണ് സമ്മാനിക്കുക. പൊലീസ് ഓഫിസർമാർ, ആംബുലൻസ് വർക്കർമാർ, സൈനിക ഉദ്യോഗസ്ഥർ, പ്രിസൺ സ്റ്റാഫ്,
വികാരങ്ങൾ, സന്തോഷമോ സങ്കടമോ ദേഷ്യമോ, എന്തായാലും പുറത്തുകാണിക്കാത്ത ബ്രിട്ടിഷുകാർ ആ മുഖഭാവത്തിന് ഒരു പേരുമിട്ടു ‘സ്റ്റിഫ് അപ്പർ ലിപ്’. പബ്ലിക് സ്കൂളുകളിൽ തുടങ്ങി സൈന്യത്തിൽ വരെ ഈ രീതി പ്രോൽസാഹിപ്പിച്ചു. രാജവാഴ്ചയോ തിരഞ്ഞെടുപ്പോ എന്തായാലും അവർക്ക് എന്നും ഇതേഭാവം തന്നെ. ഇന്നലെ ബ്രിട്ടനിൽ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പായിരുന്നു. ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ് നാളെയും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനമായ കാന്റർബറി കത്തീഡ്രലിൽ പോലും അവരുടെ സഭാത്തലവനായ ചാൾസിന്റെ രാജവാഴ്ചയാണെന്നതിന് പ്രകടമായ സൂചനകളില്ല. പ്രാദേശിക തിരഞ്ഞെടുപ്പാണെന്നു തന്നെ അറിഞ്ഞത് കാന്റർബറി ആർച്ച് ബിഷപ് ആയിരുന്ന തോമസ് ബെക്കിറ്റിന്റെ പേരിലുള്ള പബ്ബിൽ ചെന്നപ്പോഴും.
ലണ്ടൻ: പാരമ്പര്യങ്ങൾ പലതും തിരുത്തി കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയാണ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ നീളുന്ന കിരീടധാരണ ചടങ്ങുകളുടെയും പരേഡിന്റെയും മറ്റ് ആഘോഷങ്ങളുടെയും വിശദാംശങ്ങളും സമയക്രമവുമെല്ലാം ബക്കിംങ്ങാം പാലസ് ഇന്നു പുറത്തുവിട്ടു.
ഏഴു ദശാബ്ദം – മറ്റേതൊരു ബ്രിട്ടിഷ് കിരീടാവകാശിയേക്കാളും കൂടുതൽ കാലം കാത്തിരുന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുന്നത്. ആയിരം വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാൾസ് സ്ഥാനാഭിഷിക്തനാകുന്ന ചടങ്ങിനു പ്രത്യേകതകളും ഏറെ. 70 വർഷം
ലണ്ടൻ ∙ രണ്ടു തലമുറയ്ക്കു ശേഷം ബ്രിട്ടൻ പുതിയ രാജാവിനെ വാഴിക്കാൻ ഒരുങ്ങുകയാണ്. എഴുപതു വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന കീരീടധാരണ ചടങ്ങിനായി ലണ്ടൻ നഗരം ഒരുങ്ങി. പഴുതില്ലാത്ത സുരക്ഷയും പിഴവില്ലാത്ത ഒരുക്കങ്ങളും ഉറപ്പാക്കാൻ രണ്ടുദിവസമായി രാത്രിയിൽ റിഹേഴ്സലുകൾ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ
ബ്രിട്ടിഷ് ഐതിഹ്യങ്ങളിൽ വസന്തത്തിൻറെയും പുതുജീവന്റെയും പ്രതിരൂപമായ ‘ഗ്രീൻമാൻ’ കേന്ദ്രബിന്ദുവാക്കിയുള്ള അപൂർവ ക്ഷണപത്രം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്ച നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുന്നത് ഈ ക്ഷണപത്രം ലഭിച്ച 2000 വിശിഷ്ടാതിഥികളാണ്. ക്ഷണിക്കപ്പെട്ടവർ മാത്രല്ല, ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അധികാരമേൽക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണപത്രം പോലും അതുല്യമാണ്.
ലണ്ടൻ ∙ പരമ്പരാഗത ചടങ്ങുകളുടെ ആത്മാവു നിലനിർത്തിക്കൊണ്ടുള്ള സവിശേഷ പുതുമകളുമായി ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. വരുന്ന ശനിയാഴ്ച നടക്കുന്ന കിരീടധാരണച്ചടങ്ങു തത്സമയം കാണുന്ന ലക്ഷക്കണക്കിനാളുകൾ ഒത്തൊരുമിച്ച് കൂറുപ്രഖ്യാപനം നടത്തുന്നതുൾപ്പെടെ പുതിയ ഇനങ്ങൾ
ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലത്തിന്റെ പവിത്രീകരണം ജറുസലമിലെ തിരുക്കല്ലറയുടെ പള്ളിയിൽ നടന്നു. മേയ് 6ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിൽ ഈ തൈലം 74കാരനായ രാജാവിന്റെ ശിരസിലും നെഞ്ചിലും കൈകകളിലും പ്രതീകാത്മകമായി പൂശും.
ലണ്ടൻ ∙ കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ കോഹിനൂർ രത്നം ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി കാമില അണിയില്ല. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിങ്ങാം കൊട്ടാരം അറിയിച്ചു.
ബക്കിങ്ങാം കൊട്ടാരത്തിലെ പുതിയ രാജാവ് കാലാവസ്ഥാമാറ്റത്തിനെതിരായ നടപടികളിൽ നിർണായക മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്ന പരിസ്ഥിതിസ്നേഹിയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കാലത്ത് ചാൾസിനെ പലരും പരിഹസിച്ചിരുന്നു. എന്നാലിപ്പോൾ ലോകമെങ്ങും അതു ജനകീയമായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിവിധ മേഖലകളുടെ