Activate your premium subscription today
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്രിവാളിന് എന്തു സംഭവിച്ചാലും ഉത്തരവാദിത്തം ബിജെപിക്കായിരിക്കുമെന്നും എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം നീളുന്നു. ഇന്ത്യാമുന്നണിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും തമ്മിലുള്ള തർക്കമായിരുന്നു ഇതുവരെ കല്ലുകടിയായിരുന്നതെങ്കിൽ 5 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി സമാജ്വാദി പാർട്ടി (എസ്പി) രംഗത്തെത്തിയത് പുതിയ തലവേദനയായി.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാൾ. ‘‘ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്താൽ പവർകട്ട് വീണ്ടും ഉണ്ടാകും. ഉത്തർപ്രദേശിലും ബിഹാറിലും 8–10 മണിക്കൂറാണ് പവർകട്ട്. ഡൽഹിയിൽ വൈദ്യുതി സൗജന്യമാണ്. ഉ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസ് ഒഴിവാക്കണമെന്ന ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതി നോട്ടിസ് നൽകിയതു ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി ∙ സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഏറെക്കാലമായി വിവാദങ്ങൾക്കു നടുവിലാണ്. മുഖ്യമന്ത്രി അതിഷിക്കു പ്രവേശനം നിഷേധിച്ചതോടെ ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ അധികാരത്തർക്കം ഈ വീടിനെച്ചൊല്ലിയായി. അരവിന്ദ് കേജ്രിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ 45 കോടിയിലേറെ രൂപ
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവർ ആരോപിച്ചു.
ന്യൂഡൽഹി ∙ ‘തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു നൽകുന്ന ഏറ്റവും വലിയപാഠം’. ഹരിയാനയിലെ വലിയ തോൽവിക്കും ജമ്മു കശ്മീരിലെ ഒറ്റസീറ്റ് ജയത്തിനും പിന്നാലെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രതികരണത്തിൽ എല്ലാം വ്യക്തം. ഹരിയാനയിൽ നഗരമേഖലയിലുൾപ്പെടെ മികച്ച പ്രകടനം പ്രതീക്ഷിച്ച പാർട്ടി അമ്പേ പരാജയമായി.
ന്യൂഡൽഹി∙ ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഹരിയാന തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം. ഡൽഹിയിൽ ആപ്പിന്റെ മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേജ്രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്.
കോട്ടയം∙ സ്ഥാനം ഒഴിയുന്ന തന്റെ നേതാവിനായി സീറ്റ് ഒഴിച്ചിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി. രാജിവച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിരിച്ചുവരുമെന്ന സൂചന ബാക്കിവച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കേജ്രിവാളിന്റെ കസേര
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. ‘‘ അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കേജ്രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോട് പറഞ്ഞത്.
ന്യൂഡൽഹി∙ അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. എഎപിയെ തകർക്കുന്നതിനായി നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയായി അതിഷി നാളെ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലേക്ക് പുതുമുഖമായി മുകേഷ് കുമാർ അഹ്ലാവത്ത് എത്തും. രാജ്നിവാസിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കേജ്രിവാൾ ഇന്നുമുതൽ ഹരിയാനയിൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമാകും.
ന്യൂഡൽഹി∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അരവിന്ദ് കേജ്രിവാൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വസതി ഒഴിയരുതെന്ന് എഎപി നേതാക്കൾ അഭ്യർഥിച്ചിരുന്നെങ്കിലും കേജ്രിവാൾ തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചില്ല. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പദം അരവിന്ദ് കേജ്രിവാൾ രാജിവയ്ക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവന്റെ രാജിയും പിൻഗാമി പ്രഖ്യാപനവുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി, തന്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി
ന്യൂഡൽഹി∙ അരവിന്ദ് കേജ്രിവാൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് സ്ഥാനലബ്ധിക്ക് പിന്നിലെന്ന് നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതിഷി. ‘‘മറ്റേതെങ്കിലും പാർട്ടിയിൽ ആണെങ്കിൽ തനിക്ക് മത്സരിക്കാൻ സീറ്റു പോലും ലഭിക്കുമായിരുന്നില്ലെന്നും അതിഷി പറഞ്ഞു. കേജ്രിവാളാണ് തന്നെ എംഎൽഎയും മന്ത്രിയും ആക്കിയത്
ന്യൂഡൽഹി∙ എഎപി നിയമസഭാകക്ഷി യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പിൻഗാമിയായി പേരു നിർദേശിച്ചവൾ. ഡൽഹിയിലെ വിദ്യാഭ്യാസ – പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി. അരവിന്ദ് കേജ്രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രാജിവച്ചു. ലഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തി കേജ്രിവാൾ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും അരവിന്ദ് കേജ്രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിനു പകരം ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. 2 ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽനിന്നു രാജിവയ്ക്കുമെന്നു ഞായറാഴ്ച കേജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ടു 4.30ന് കേജ്രിവാൾ ലഫ്.ഗവർണർ വി.കെ.സക്സേനയെ സന്ദർശിക്കും.
ന്യൂഡൽഹി ∙ വെറും അഞ്ചുമാസമേ കാലാവധിയുള്ളൂവെങ്കിലും ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി? 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കുമെന്ന് അരവിന്ദ് കേജ്രിവാൾ നടത്തിയ പ്രഖ്യാപനത്തിന്റെ സമയപരിധി നാളെ അവസാനിക്കുമ്പോൾ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പിൻഗാമിയാരെന്നറിയാനാണ്. ഡൽഹി മദ്യനയക്കേസിൽ ആരോപണവിധേയനായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ് ഡൽഹിയിലെ ബിജെപി നേതാക്കൾ ചോദ്യം ചെയ്തത്. കേജ്രിവാൾ തേടിയ 48 മണിക്കൂർ സമയം നിഗൂഢമാണെന്നും നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ ചെയ്യുന്നത് പരിഹാസ്യമാണെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്രിവാളിന്റെ പിആർ സ്റ്റണ്ടാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്രിവാൾ ഇന്ന് പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്.
ന്യൂഡൽഹി∙ രണ്ടുദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
ന്യൂഡൽഹി ∙ ചോദ്യം ചെയ്യലിനിടെ മറുപടി നൽകാതെ നിശ്ശബ്ദനായിരിക്കാനും പ്രതിക്ക് അവകാശമുണ്ടെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അന്വേഷണ ഏജൻസി ആഗ്രഹിക്കുന്ന മറുപടി നൽകുക എന്നതല്ല അന്വേഷണത്തോടുള്ള സഹകരണമെന്ന് ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ഉജ്വൽ ഭുയാൻ വ്യക്തമാക്കി. കേസിൽ സിബിഐയുടെ അറസ്റ്റ് റദ്ദാക്കിയില്ലെങ്കിലും ചോദ്യം ചെയ്യലിനിടെ പിടികൊടുക്കാതെ മറുപടി നൽകിയെന്നതുകൊണ്ട് തടവിൽ തുടരണമെന്നു പറയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഡൽഹി മദ്യനയ കേസിൽ ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി ബിജെപിക്ക് രാഷ്ട്രീയമായും ഭരണപരമായും കനത്ത തിരിച്ചടിയാണ്. സിബിഐക്കെതിരെയുള്ള വിമർശനത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. വിധിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യം പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ അറസ്റ്റ് നിയമപരമെന്നു കോടതി പറഞ്ഞതിനാൽ കേജ്രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ബിജെപി ചെയ്തത്.
നിയമസഭാ കയ്യാങ്കളി സംഭവത്തിൽ കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയതും മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചതുമടക്കം സംസ്ഥാന– ദേശീയ തലത്തിൽ നിരവധി സംഭവവികാസങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ഡൽഹി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പുറത്തിറങ്ങി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജ്രിവാളിന്റെ മോചനം. ഡൽഹിയിലെ കനത്ത മഴയെ അവഗണിച്ച് ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരാണ് കേജ്രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിനു പുറത്തു കാത്തുനിന്നത്. ജയിലിനു പുറത്ത് പ്രവർത്തകർ വൻ സ്വീകരണം സംഘടിപ്പിച്ചു.
ന്യൂഡൽഹി ∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണു ജഡ്ജിമാർ വിധി പറഞ്ഞത്. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിൽ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ന്യൂഡൽഹി ∙ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എംഎൽഎ ദുർഗേഷ് പഥകും ഉൾപ്പെടെയുള്ള ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ തെളിവുണ്ടെന്നു റൗസ് അവന്യു കോടതി പറഞ്ഞു. ഇന്നലെ കുറ്റപത്രം പരിഗണിക്കുന്നതിനിടെയാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ നിരീക്ഷണം നടത്തിയത്.
ന്യൂഡൽഹി ∙ സുപ്രീം കോടതിക്കെതിരെയുള്ള വിവാദ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിരുപാധികം മാപ്പപേക്ഷിച്ചു. ഭരണഘടനയിലും കോടതിയിലും അടിയുറച്ചു വിശ്വസിക്കുന്നയാളാണ് താനെന്നും ഉപാധികളില്ലാതെ ഖേദം അറിയിക്കുന്നതായും രേവന്ത് അറിയിച്ചു.
ന്യൂഡല്‍ഹി∙ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുൻ എംഎൽഎയും ഡൽഹി കൗൺസിലറുമായ റാം ചന്ദ്ര വീണ്ടും ആംആദ്മിയില്‍ ചേര്‍ന്നു. 4 ദിവസം മുൻപായിരുന്നു റാംചന്ദ്ര ആം ആദ്മി വിട്ട് ബിജെപിയിലെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തുടന്ന് ആം
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രേവന്തിന്റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നു ബെഞ്ച് വിമർശിച്ചു.
ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിആർഎസ് എംഎൽസിയും മുൻമുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റിലായി 5 മാസത്തിനു ശേഷമാണ് സുപ്രീം കോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബി. ആർ. ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹർജി പരിഗണിച്ചത്. ജാമ്യം ലഭിച്ച കവിത വൈകാതെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങും.
ന്യൂഡൽഹി ∙ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെയും വിചാരണ ചെയ്യാൻ അനുമതി ലഭിച്ചതായി സിബിഐ റൗസ് അവന്യു കോടതിയെ അറിയിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ കേജ്രിവാളിനെതിരെ പുതിയ അനുബന്ധ കുറ്റപത്രവും വെള്ളിയാഴ്ച സിബിഐ സമർപ്പിച്ചു. ഹർജി തുടർവാദത്തിനായി 27നു മാറ്റി.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസ് സെപ്റ്റംബർ 5ന് വീണ്ടും പരിഗണിക്കും. കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ സിബിഐ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി വാദം കേൾക്കൽ മാറ്റിവച്ചത്.
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘കേജ്രിവാൾ ആയേംഗെ’ (കേജ്രിവാൾ വരും) പ്രചാരണവുമായി ആം ആദ്മി പാർട്ടി. ‘സിസോദിയ ആ ഗയേ ഹേ, കേജ്രിവാൾ ആയേംഗെ (സിസോദിയ വന്നു, കേജ്രിവാൾ വരും)’ എന്നതാണു പുതിയ മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന
ന്യൂഡല്‍ഹി∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഓഗസ്റ്റ് 27ലേക്ക് മാറ്റി. കവിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നല്‍കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി മാറ്റിവച്ചത്. കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു കവിത സുപ്രീം കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി ∙ ഇ.ഡി ചുമത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാതിരിക്കാൻ മുൻകൂർ പദ്ധതിയെന്ന നിലയിൽ നടത്തിയ ‘ഇൻഷുറൻസ് അറസ്റ്റാണ്’ സിബിഐയുടേതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎൽഎ നിയമത്തിലെ കർശന വ്യവസ്ഥകളിൽ പോലും ജാമ്യം ലഭിച്ചതാണെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസ് 23ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്കിയ ഹര്‍ജികളാണ് സുപ്രീം കോടതിയിൽ നൽകിയിരുന്നത്.
ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാകയുയർത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ ഭിന്നത. വിദ്യാഭ്യാസ മന്ത്രി അതിഷിക്ക് പകരം ഡൽഹി ആഭ്യന്തരമന്ത്രി കൈലാഷ് ഗലോട്ടിനെ പതാകയുയർത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന തിരഞ്ഞെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ സിബിഐ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. വിചാരണക്കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. മദ്യനയത്തിൽ അഴിമതി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനാൽ കേജ്രിവാളിനു ജയിൽമോചിതനാകാൻ കഴിഞ്ഞിട്ടില്ല.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ 17 മാസത്തിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഉടൻ തന്നെ അരവിന്ദ് കേജ്രിവാൾ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും. മുഖ്യമന്ത്രിയുൾപ്പെടെ ഡൽഹിയിൽ പരമാവധി ഏഴു മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം. ഭരണഘടന അനുസരിച്ച്, ഡൽഹി മന്ത്രിസഭയുടെ വലുപ്പം
ന്യൂഡൽഹി ∙ വിചാരണയില്ലാതെ ജയിലിലിട്ടു ശിക്ഷിക്കാനാകില്ല എന്നാണ് മനീഷ് സിസോദിയയ്ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. കുറ്റക്കാരനെന്നു വിധിക്കും മുൻപ് ദീർഘകാലം ജയിലിലിടുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അതു വിചാരണ കൂടാതെ ശിക്ഷ വിധിക്കുന്നതിനു തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായി 17 മാസത്തിനു ശേഷമാണ് ജയിൽ മോചനം. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്പോർട്ട് സറണ്ടർ ചെയ്യുകയും വേണം എന്നായിരുന്നു നിബന്ധന. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിലെ വാദം എത്രകാലം കൊണ്ടു പൂർത്തിയാകുമെന്നു സുപ്രീം കോടതി ആരാഞ്ഞു. സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ സിബിഐ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നു പറയാനാകില്ലെന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വ്യക്തമാക്കി. കേജ്രിവാളിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിച്ചില്ല; വിചാരണക്കോടതിയെ സമീപിക്കാനാണു നിർദേശം.
ന്യൂ ഡൽഹി∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ പ്രതി ബിഭവ് കുമാറിനെതിരെ സുപ്രീം കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായിയായ ബിഭവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയാണ് രൂക്ഷമായ ഭാഷയിൽ കോടതി വിമർശനം ഉന്നയിച്ചത്. കാര്യങ്ങൾ നടന്ന രീതി തങ്ങളെ ഞെട്ടിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കേജ്രിവാൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം 30ന്. മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന കേജ്രിവാളിന്റെ ആരോഗ്യനില മോശമാകുകയാണെന്നും ജാമ്യം നിഷേധിച്ച് ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു ബിജെപി സർക്കാർ നടത്തുന്നതെന്നും ആരോപിച്ചാണു ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്.
കേജ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ലഫ്. ഗവർണറും ബിജെപിയും തെറ്റായ വിവരങ്ങളാണു പ്രചരിപ്പിക്കുന്നത്. കേജ്രിവാളിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ജനപ്രതിനിധി സ്വന്തം ജീവൻ അപായപ്പെടുത്തി, തന്നെ വിശ്വസിക്കുന്ന ജനങ്ങളെ അനാഥരാക്കില്ല. ലഫ്. ഗവർണറുടെ നിർദേശമനുസരിച്ചാണ് കേജ്രിവാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിഹാർ ജയിൽ അധികൃതരും തെറ്റായ റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. ലഫ്. ഗവർണർ ഇത്തരം കള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.
ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയാണെന്നും ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് പലപ്പോഴും 50നു താഴേക്ക് പോകുന്നുണ്ടെന്നും
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ. കവിതയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറയുന്ന പ്രശ്നം നേരിടുന്ന കവിതയ്ക്ക് ജയിലിൽ വൈദ്യസഹായം നൽകിവരികയായിരുന്നു.
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്‍ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണു ജാമ്യം. ഇ.ഡി അറസ്റ്റ് നിയമവിധേയമല്ലെന്നു കാണിച്ചാണ് കേജ്രിവാൾ സുപ്രീം കോടതിയെ
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നു സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ പിൻമാറി. വ്യക്തിപരമായ കാര്യങ്ങൾ കാട്ടിയാണു പിൻമാറ്റം. ജഡ് ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. 15ലേക്കു മാറ്റി.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണു റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐയും.
ന്യൂഡൽഹി∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കേജ്രിവാൾ
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ വിചാരണക്കോടതിയുടെ ജാമ്യം ലഭിച്ച് ഇന്നലെ ജയിൽ മോചിതനാകേണ്ടിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീണ്ടും അഴിക്കുള്ളിലാക്കി ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹർജി. ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് സുധീർ കുമാർ ജെയിൻ വിചാരണക്കോടതി ഉത്തരവ് ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് 2–3 ദിവസത്തിനുള്ളിലുണ്ടാകുമെന്ന് അറിയിച്ചു.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതിക്കെതിരെ കടുത്ത വിമർശനമാണ് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹൈക്കോടതിയിൽ നടത്തിയത്. എന്നാൽ, പ്രതികൂലമായ വിധിയുടെ പേരിൽ ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ കേജ്രിവാളിനു വേണ്ടി
ന്യൂഡൽഹി∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി. കേജ്രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ച നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നുദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ അന്തിമ ഉത്തരവുണ്ടാകും. അതുവരെ ജാമ്യം സ്റ്റേ ചെയ്യുന്നതായി ഹൈക്കോടതി ജസ്റ്റിസുമാരായ സുധിർ കുമാർ ജെയ്ൻ, രവീന്ദർ ദുഡേജ എന്നിവർ ഉത്തരവിട്ടു.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു തിരിച്ചടി. കേജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്രിവാളിനു ജാമ്യം അനുവദിച്ചത്.
ഇന്ത്യയിലെ അഴിമതിമാലിന്യം തൂത്തുവാരാൻ കച്ചകെട്ടിയ പുത്തൻ നേതാവ് 3 മാസത്തോളം നീണ്ട ജയിൽവാസത്തിനു ശേഷം പുറത്തേക്ക് വരികയാണ്. അഴിമതി എന്നു കേട്ടാൽ ദേഷ്യം ഇരച്ചുകയറിയിരുന്ന അരവിന്ദ് കേജ്രിവാളിന് ഇത്രനാൾ അഴിമതിക്കേസിൽ ജയിലിലായിരുന്നു എന്ന ദുഷ്പേര് മായ്ക്കുകയെന്നതാണ് മുഖ്യദൗത്യം. രാജ്യത്തെ രാഷ്ട്രീയം
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ജാമ്യം. അറസ്റ്റിലായി ജൂൺ 21നു മൂന്നു മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. കോടതി നടപടികൾ പൂർത്തിയാക്കി കേജ്രിവാൾ വെള്ളിയാഴ്ച ജയിൽമോചിതനാകും എന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ.കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെട്ട കോടതി നടപടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ\നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനിത കേജ്രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്. വിഡിയോ അടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സാമൂഹിക മാധ്യമ കമ്പനികൾക്കും കോടതി നിർദ്ദേശം നൽകി. ഡൽഹി മദ്യനയ
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട ഹർജിയെ എതിർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അവകാശമില്ലെന്നു റൗസ് അവന്യൂ കോടതി വ്യക്തമാക്കി. കേജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇ.ഡിയുടെ കസ്റ്റഡിയിൽ അല്ല. അദ്ദേഹത്തിന് എന്തെങ്കിലും ഇളവ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിൽ ഭാഗമാകാനാകില്ല’– ജഡ്ജി മുകേഷ് കുമാർ പറഞ്ഞു.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ കേജ്രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി
ന്യൂഡൽഹി ∙ ലോക്സഭയിലെ അംഗബലം വർധിപ്പിച്ചെങ്കിലും ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണു നേരിട്ടത്. ആകെ 22 സീറ്റുകളിൽ മത്സരിച്ച എഎപി ഡൽഹി, ഗുജറാത്ത്, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരു സീറ്റു പോലും നേടിയില്ല. സംസ്ഥാനം ഭരിക്കുന്ന പഞ്ചാബിൽ 3 മണ്ഡലങ്ങളിലാണു വിജയം നേടിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ ഇടപാടിലൂടെ 1100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതിൽ 292.8 കോടി രൂപയുടെ കുറ്റകൃത്യങ്ങളിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്കു പങ്കുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. റൗസ് അവന്യൂവിലെ വിചാരണക്കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഈ ആരോപണമുള്ളത്. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി.
ന്യൂഡല്‍ഹി ∙ തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പാഠക്കിനും നൽകി.
ന്യൂഡൽഹി ∙ എക്സിറ്റ് പോൾ ഫലങ്ങൾ നിരാശാജനകമെങ്കിലും ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെ മുന്നിൽ നിന്നു നയിച്ചതിന്റെ സംതൃപ്തിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലിലേക്കു മടങ്ങി. ഡൽഹി മദ്യനയ കേസിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീർന്നതിനുപിന്നാലെയാണു മടക്കം.
ന്യൂഡൽഹി∙ വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. എക്സിറ്റ് പോളുകൾ കള്ളമാണ്. താൻ പ്രചാരണം
ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം
ന്യൂഡൽഹി∙ ഇടക്കാലജാമ്യത്തിന്റെ കാലാവധിയവസാനിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലിലേക്കു മടങ്ങുന്നതോടെ ആംആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും കടുത്ത വെല്ലുവിളികളാണുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് കേജ്രിവാൾ ജയിലിലേക്കു മടങ്ങുന്നത് പാർട്ടിക്കുള്ളിൽ വലിയ നേതൃത്വ
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ ഇടക്കാലജാമ്യം അവസാനിച്ച് ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജാമ്യ കാലാവധി അവസാനിച്ചത്തോടെ ഇന്ന് വൈകീട്ട് 3 മണിക്ക് തിഹാർ ജയിലിലേക്ക് തിരിക്കുമെന്നും അതിന് മുന്നോടിയായി രാജ്ഘട്ടും ഹനുമാൻക്ഷേത്രവും സന്ദർശിക്കുമെന്നും കേജ്രിവാൾ അറിയിച്ചു.
ന്യൂഡൽഹി∙ മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽ വിധി പറയുന്നത് ഡൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി . ഇതോടെ നാളെ തന്നെ (ജൂൺ 2ന്) കേജ്രിവാളിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ജൂൺ ഒന്നു വരെയാണ് കേജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്.
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിലെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തു ബിഭവ് കുമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാട്ടിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മുൻ പഴ്സനൽ സെക്രട്ടറി ബിഭവ് ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി∙ ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങുമെന്നും എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങൾക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം.
മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വിചാരണക്കോടതിയെ സമീപിച്ചു. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.
ന്യൂഡൽഹി ∙ അവസാനഘട്ട വോട്ടെടുപ്പു പൂർത്തിയാകുന്നതിന്റെ പിറ്റേന്നു തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു തിരികെ ജയിലിലേക്ക് മടങ്ങേണ്ടി വരും. മദ്യനയ കേസിൽ നിലവിൽ ഇടക്കാല ജാമ്യത്തിൽ തുടരുന്ന കേജ്രിവാൾ ഇളവ് ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം പരിഗണിക്കാൻ റജിസ്ട്രി വിസമ്മതിച്ചു. ഹർജിക്ക് സാധുതയില്ലെന്നാണ് റജിസ്ട്രി വിലയിരുത്തിയത്.
ന്യൂഡൽഹി ∙ ‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു.’ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കേജ്രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചു. ആരോഗ്യകാരണങ്ങൾ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിന് നാളെ കൊടിയിറക്കം. അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് 5 ന് അവസാനിക്കും. 543 അംഗ ലോക്സഭയിലെ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ശേഷിക്കുന്നത്. ജൂൺ 4നു വോട്ടെണ്ണും. വോട്ടെണ്ണലിനു ശേഷമേ പാർട്ടികൾ ചർച്ചകളിലേക്കു കടക്കുന്ന രീതിയുള്ളുവെങ്കിലും ഇന്ത്യാസഖ്യം നേതാക്കൾ ജൂൺ ഒന്നിനു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് സൂചന. വോട്ടെടുപ്പു പൂർത്തിയാകുന്നതിന്റെ തൊട്ടടുത്തദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് മദ്യനയ കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്.
ന്യൂഡൽഹി∙ ഇടക്കാല ജാമ്യം നീട്ടിക്കിട്ടണമെന്ന് കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീംകോടതിയിൽ. ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് കേജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പെറ്റ് സ്കാനുൾപ്പെടെയുള്ള
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ലെന്ന് സ്വാതി മലിവാൾ എംപി. എന്നാൽ പാർട്ടി നേതൃത്വവുമായി ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും സ്വാതി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സ്വാതി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘ഞാൻ സത്യം പറഞ്ഞില്ലെങ്കിൽ, ഒരുപക്ഷേ
തിരുവനന്തപുരം∙ പണം കിട്ടാന്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന് മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജ്രിവാളിന് കോടതിയില്‍നിന്നു കിട്ടിയ ആനുകൂല്യം പിണറായിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെ അഭിമുഖം ചെയ്യാൻ മാധ്യമങ്ങൾക്കു സാധിക്കുന്നതെങ്ങനെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് ശോഭരാജിനെപ്പോലെയുള്ള ക്രിമിനലുകളെ മാത്രമാണ് ഇങ്ങനെ അഭിമുഖം ചെയ്തു കണ്ടിട്ടുള്ളതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി വിമർശിച്ചു.
തിരുവനന്തപുരം∙ കേരളത്തിൽ ഡൽഹി മോഡൽ ബാർ കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി വിജയൻ രാജിവയ്ക്കുന്നതാണ് നല്ലത്. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ
ന്യൂഡല്‍ഹി∙ ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും സ്വാതി മലിവാള്‍ എംപി. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണ്. അരവിന്ദ് കേജ്രിവാള് വസതിയില്‍ ഉള്ളപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് താന്‍
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം കേരളത്തിലെ പിണറായി വിജയൻ സർക്കാരും ബംഗാളിലെ മമത ബാനർജി സർക്കാരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കേജ്രിവാളിന്റെ പരാമർശം. താൻ രാജിവച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കുമെന്നും തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം കുത്തിപ്പൊക്കുന്നതെന്നും കേജ്രിവാൾ ആരോപിച്ചു.
ന്യൂഡൽഹി ∙ സ്വാതി മലിവാൾ വിഷയത്തിൽ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിനെതിരെ അരവിന്ദ് കേജ്രിവാൾ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ അതിർത്തികളും ലംഘിക്കുകയാണെന്നും പ്രായമേറെയുള്ള, അസുഖബാധിതരായ തന്റെ മാതാപിതാക്കളെ അദ്ദേഹം ഉന്നംവച്ചിരിക്കുകയാണെന്നും കേജ്രിവാൾ ആരോപിച്ചു.
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കും. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.
ന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്നും നീതി നടപ്പാകുമെന്നും കേജ്രിവാൾ പറഞ്ഞു. എന്നാൽ തനിക്ക് നേരെയുണ്ടായ അക്രമം നോക്കി നിൽക്കുകയും പ്രതിക്കൊപ്പം കറങ്ങി നടക്കുകയും ചെയ്തയാൾ നീതി നടപ്പാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് സ്വാതി മലിവാൾ വാർത്ത പങ്കുവെച്ചുകൊണ്ട് എക്സിൽ പ്രതികരിച്ചു.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 33കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. ഇയാൾ മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെട്രോ കോച്ചിനകത്തും
ഭുവനേശ്വർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടം പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവകാശപ്പെട്ടു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മത്സരിക്കുന്ന സംബൽപുരിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ നാന്നൂറിലേറെ സീറ്റുകൾ ലഭിക്കുമെന്നും പറഞ്ഞു. ഒഡീഷയിൽ നിയമസഭയിലേക്കു ഭൂരിപക്ഷം ലഭിച്ചാൽ ‘ചെറുപ്പക്കാരനായ, ഊർജസ്വലനായ മണ്ണിന്റെ മകനെ തന്നെ മുഖ്യമന്ത്രിയാക്കും’. ഒരു തമിഴ്നാട്ടുകാരനായ ഓഫിസർ ആയിരിക്കില്ല ഭരിക്കുന്നത്. നവീൻ പട്നായിക് പിൻഗാമിയായി ഉയർത്തിക്കൊണ്ടുവരുന്ന വി.കെ.പാണ്ഡ്യനെ ഉദ്ദേശിച്ച് അമിത്ഷാ പറഞ്ഞു.