ADVERTISEMENT

ന്യൂഡൽഹി ∙ 36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകി. കേസുകൾ വർധിക്കുന്ന പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കു വീണ്ടും വിദഗ്ധ സംഘത്തെ അയയ്ക്കും. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,327 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. ആകെ കേസുകൾ 1.11 കോടിയിലെത്തി. 1,57,656 പേർ മരിച്ചു. ജനുവരി 29നു 18,855 പേർക്കു കോവിഡ് സ്ഥിരീകരിച്ച ശേഷം പ്രതിദിന കേസുകൾ കുറയുകയായിരുന്നു. ഏതാനും ദിവസം മുൻപ് ഇത് 10,000 ത്തിൽ താഴെയെത്തി.

2791 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 2791 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം– 2535, ഉറവിടം വ്യക്തമല്ലാത്ത കേസുകൾ–169, സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവർ –72, ആരോഗ്യപ്രവർത്തകർ–15, പരിശോധിച്ച സാംപിളുകൾ–61,764, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്–4.52%, നെഗറ്റീവായവർ–3517, മരണം–16, ആകെ മരണം– 4287.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com