ADVERTISEMENT

ന്യൂഡൽഹി ∙ സരസ്വതി സമ്മാൻ പുരസ്‌കാരം (15 ലക്ഷം രൂപ) പ്രമുഖ മറാഠി എഴുത്തുകാരൻ ഡോ. ശരൺകുമാർ ലിംബാളെക്ക്.

2018 ൽ പ്രസിദ്ധീകരിച്ച ‘സനാതൻ’ എന്ന കൃതിക്കാണ് അംഗീകാരം. മുഗൾ, ബ്രിട്ടിഷ് കാലഘട്ടം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ദലിത്, ഗോത്ര വിഭാഗങ്ങളുടെ പങ്ക്, ഇതിന്റെ തിരസ്കാരം തുടങ്ങിയവ ഇതിൽ വിവരിക്കുന്നു.

കെ. കെ. ബിർല ഫൗണ്ടേഷൻ നൽകുന്നതാണു പുരസ്കാരം.

മഹാരാഷ്ട്രയിലെ സോലാപുരിലെ ഹന്നൂരിൽ ജനിച്ച ലിംബാളെ ശിവാജി സർവകലാശാലയിൽ അധ്യാപകനും ഡയറക്ടറുമായിരുന്നു. നാൽപതിലധികം പുസ്തകങ്ങൾ രചിച്ചു. 25–ാം വയസ്സിലെഴുതിയ ആത്മകഥാഖ്യാനമായ ‘അക്കർമാശി’ മലയാളത്തിലടക്കം വിവർത്തനം ചെയ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com