റെംഡിസിവിർ: ഇനി കേന്ദ്രവിഹിതമില്ല
Mail This Article
×
ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കു നൽകുന്ന റെംഡിസിവിറിന്റെ ഉൽപാദനം ഇരട്ടിയിലേറെ വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിർത്തിവച്ചതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആവശ്യത്തിന് റെംഡിസിവിർ ഇപ്പോൾ ലഭ്യമാണ്.
പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനകം 20ൽ നിന്ന് അറുപതായി ഉയർത്തി. പ്രതിദിനം 33,000 വയലുകൾ ഉൽപാദിപ്പിച്ചിരുന്നത് 3,50,000 ആക്കി. കരുതൽശേഖരമായി 50 ലക്ഷം വയൽ സൂക്ഷിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
Content Highlight: Remdesivir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.