ADVERTISEMENT

ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധക്കേസിൽ ആറാം പ്രതിക്കെതിരെ ചുമത്തിയിരുന്ന ആസൂത്രിത കുറ്റകൃത്യ വകുപ്പ് ഒഴിവാക്കിയതിനു വിശദീകരണം തേടി കർണാടക സർക്കാരിനു സുപ്രീം കോടതി നോട്ടിസ്.

മുഖ്യപ്രതി അമോൽ കാലെയുടെ കൂട്ടാളി മോഹൻ നായകിനെതിരെ ചുമത്തിയിരുന്ന കർണാടക സംഘടിത കുറ്റകൃത്യനിരോധനനിയമം (കകോക്ക) നീക്കിയതു ചോദ്യം ചെയ്ത്, ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷാണു ഹർജി നൽകിയത്. മാധ്യമപ്രവർത്തകയായിരുന്ന ഗൗരി 2017 സെപ്റ്റംബർ 5നാണു വെടിയേറ്റു കൊല്ലപ്പെട്ടത്.

English Summary: Supreme Court Issues Notice On Gauri Lankesh Murder Accused's Bail Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com