കോവിഡ് കൂടി; വ്യാപന നിരക്ക് 4% കടന്നു
Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്ത് ഒറ്റദിവസം 12,781 കോവിഡ് കേസുകളും 18 മരണവും കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇതോടെ 4.32% ആയി. 130 ദിവസങ്ങൾക്കു ശേഷമാണ് ഇത് 4% കടക്കുന്നത്. രാജ്യത്ത് ഇതുവരെ 196.18 കോടി വാക്സീൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുംബൈയിൽ കോവിഡ് ബാധിച്ച് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം 11 ദിവസത്തിനിടെ 187% കൂടിയപ്പോൾ സർക്കാർ ആശുപത്രികളിൽ ഇരട്ടിയായി. നഗരത്തിൽ ഇന്നലെ 1,310 പേർ പോസിറ്റീവായി. മഹാരാഷ്ട്രയിൽ 2,345 പേർക്കാണ് കോവിഡ് ബാധിച്ചത്. 2 മരണം റിപ്പോർട്ട് ചെയ്തു.
English Summary: Covid-19 fourth wave threat: India logs 12,781 new infections, positivity rate rises to 4.32%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.