കരുതൽ ഡോസായി കോർബെവാക്സ്
Mail This Article
×
ന്യൂഡൽഹി ∙ കോവിഷീൽഡ്, കോവാക്സീൻ എന്നിവയിലേതെങ്കിലും സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് കരുതൽ ഡോസായി ബയളോജിക്കൽ ഇയുടെ കോർബെവാക്സ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം വൈകാതെ അനുമതി നൽകിയേക്കും. കോവിഡ്–19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാർശയെ തുടർന്നാണിത്.
ഒരേ വാക്സീൻ കരുതൽ ഡോസായി നൽകുന്നതു തുടരുകയും ചെയ്യും. രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം (26 ആഴ്ച) പൂർത്തീകരിച്ചവർക്കാണ് കരുതൽ ഡോസ് നൽകുക. ഇന്ത്യയിൽ നിർമിച്ച കോർബെവാക്സ് 12–14 പ്രായക്കാർക്കുള്ള വാക്സീനായി ശുപാർശ ചെയ്തിരുന്നു.
English Summary: Corbevax soon to be approved as booster for adults vaccinated with Covishield, Covaxin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.