കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരയും സഹോദരി കവിതയും കർണാടകയിലെ മണ്ഡ്യയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നു. ചിത്രം: പിടിഐ
Mail This Article
×
ADVERTISEMENT
✕
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
ബെംഗളൂരു ∙ വെടിയേറ്റു മരിച്ച മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബാംഗങ്ങൾ കർണാടകയിലെ മണ്ഡ്യയിൽ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം അണിചേർന്നു. ഗൗരിയുടെ അമ്മ ഇന്ദിരാ ലങ്കേഷ്, സഹോദരിയും സംവിധായികയുമായ കവിതാ ലങ്കേഷ് എന്നിവരാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. ഗ്രാമീണർ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ യാത്രയുടെ ഭാഗമായത്. ഇന്നു തുമക്കൂരുവിലെ കെബി ക്രോസ് വരെ യാത്ര തുടരും.
തെരുവുകളിലേക്ക് ഇറങ്ങിച്ചെന്ന് കോൺഗ്രസ് സാധാരണക്കാരുമായി സംവദിക്കുമ്പോൾ ബിജെപിയുടെ സ്വസ്ഥത നശിക്കുകയാണെന്ന് ഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു.
English Summary: Gauri Lankesh mother and sister joins Bharat Jodo Yatra
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.