ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരത്തിന്റെ (25 ലക്ഷം രൂപ) ചുരുക്കപ്പട്ടികയിൽ മലയാളിയായ ഷീല ടോമിയുടേത് അടക്കം 5 കൃതികളുടെ വിവർത്തനങ്ങൾ  ഇടംപിടിച്ചു. 

ഹിന്ദിയിൽ നിന്ന് രാജ്യാന്തര ബുക്കർ സമ്മാനം നേടിയ ഗീതാഞ്ജലിശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’, ഉറുദുവിൽ നിന്ന് ഖാലിദ് ജാവേദിന്റെ ‘ദ് പാരഡൈസ് ഓഫ് ഫുഡ്’, ബംഗാളിയിൽ നിന്ന് മനോഹരൻ ബ്യാപാരിയുടെ ‘ഇമാൻ’, നേപ്പാളിയിൽ നിന്ന് ചുദേൻ കബീനോയുടെ ‘സോങ് ഓഫ് സോലി’ എന്നീ നോവലുകളോടൊപ്പമാണ് മലയാളത്തിൽ നിന്ന് ഷീല ടോമിയുടെ ‘വല്ലി’ (ഇംഗ്ലിഷ് പരിഭാഷ: ജയശ്രീ കളത്തിൽ) ഇടംപിടിച്ചത്. ‍

നേപ്പാളി, ഉറുദു ഹിന്ദി ഭാഷകളിൽനിന്ന് ആദ്യമായാണ് കൃതികൾ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നത്. ചുരുക്കപ്പട്ടികയിൽ ഇടംനേടിയ എഴുത്തുകാർക്ക് ഒരുലക്ഷം രൂപ വീതവും വിവർത്തകർക്ക് 50,000 രൂപ വീതവും ലഭിക്കും. അന്തിമപ്രഖ്യാപനം നവംബർ 19നാണ്. പ്രാഥമിക പട്ടികയിൽ മലയാളിയായ അനീസ് സലീമിന്റെ ‘ദി ഓഡ് ബുക് ഓഫ് ബേബി നെയിംസ്’ എന്ന കൃതിയും ഉണ്ടായിരുന്നു.

English Summary: JCB shortlist announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com