ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രാലയം നടത്തുന്ന ഓൺലൈൻ പരിശീലന പരിപാടിയിൽ താലിബാൻ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിവാദമാകുന്നു. താലിബാനോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റമാണ് ചർച്ചകളുടെ ഊന്നൽ. എന്നാൽ, ഇത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പരിപാടിയാണെന്നും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെ അനൗദ്യോഗിക നിലപാട്. 

താലിബാൻ ഭരണം പിടിച്ചതിനു ശേഷം ഇന്ത്യയുടെ സ്ഥാനപതി കാര്യാലയം കഴിഞ്ഞ ജൂലൈയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഇന്നലെ ആരംഭിച്ച ഓൺലൈൻ കോഴ്സ് 17 വരെയാണ്. കോഴിക്കോട് ഐഐഎമ്മിനാണ് നടത്തിപ്പ് ചുമതല.  പങ്കെടുക്കുന്നവരുടെ തിരഞ്ഞെടുപ്പിലോ രാഷ്ട്രീയ നിലപാടിലോ പങ്കില്ലെന്ന് ഐഐഎം വ്യക്തമാക്കി. 

ഇന്ത്യയുടെ സാമ്പത്തിക പരിസ്ഥിതിയിലൂന്നിയുള്ള ബിസിനസ് പഠനമാണ് കോഴ്സിലുള്ളത്.

English Summary : India's training for Taliban employees, controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com