വിലക്കയറ്റത്തോത് 4.7%; ഒന്നരവർഷത്തെ കുറഞ്ഞ നിരക്ക്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ വിലക്കയറ്റത്തോത് കഴിഞ്ഞ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.7 ശതമാനത്തിലെത്തി. മാർച്ചിലെ നാണ്യപ്പെരുപ്പനിരക്ക് 5.66 ശതമാനമായിരുന്നു. നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരക്ക് മാർച്ചിൽ 4.79% ആയിരുന്നത് 3.84% ആയി കുറഞ്ഞു.
നവംബർ, ഡിസംബർ മാസങ്ങളിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്കിൽ കുറവുണ്ടായിരുന്നെങ്കിലും ജനുവരിയിലും ഫെബ്രുവരിയിലും ഇതു വീണ്ടും ഉയർന്നിരുന്നു. മാർച്ച് മുതലാണ് കാര്യമായ കുറവ് പ്രകടമായത്.
വിവിധ സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ ഇത്തവണ കാര്യമായ കുറവുണ്ടായി. ഈ പ്രവണത തുടർന്നാൽ പലിശവർധനഭീതിയൊഴിവാകും.
കേരളത്തിലും കുറഞ്ഞു
കേരളത്തിലെ വിലക്കയറ്റ തോത് മാർച്ചിൽ 5.76% ആയിരുന്നത് ഏപ്രിലിൽ 5.63% ആയി കുറഞ്ഞു. ഫെബ്രുവരിയിൽ 6.27 ശതമാനവും ജനുവരിയിൽ 6.54 ശതമാനവും ആയിരുന്നു നിരക്ക്. നഗരമേഖലകളിലെ വിലക്കയറ്റം 5.31%, ഗ്രാമങ്ങളിലേത് 5.79%
വില കൂടിയതും കുറഞ്ഞതും (രാജ്യമാകെ)
കുറഞ്ഞത്: ധാന്യങ്ങൾ, മത്സ്യം, പഞ്ചസാര, പലഹാരം, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, മാംസം, പാനും പുകയില ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, പാദരക്ഷകൾ
കൂടിയത്: മുട്ട, പഴങ്ങൾ, പയറു വർഗങ്ങൾ
English Summary: Deflation lowest in the last one and half years